x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ​്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് 19ന്

വെബ് ഡെസ്ക്
Published: July 30, 2026 11:23 PM IST | Updated: July 30, 2026 11:23 PM IST

പ്രതീകാത്മക ചിത്രം

​പാ​ലാ: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് 19ന് ​രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ക്കും. യു​ഡി​എ​ഫി​ലെ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്വ​ത​ന്ത്ര മു​ന്ന​ണി​യി​ലെ ദി​യ ബി​നു​വി​നെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. പാ​ലാ വി​ദ്യാ​ഭ്യാ​സ ജി​ല്ല ഇ​ന്‍-ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ ജോ​ളി​മോ​ള്‍ ഐ​സ​ക്കി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​രണാ​ധി​കാ​രി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ന്ന​ത്തെ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച 17 അം​ഗ കൂ​ട്ടാ​യ്മ​യി​ല്‍നി​ന്ന് മാ​യാ രാ​ഹു​ലും ലി​സി​ക്കു​ട്ടി മാ​ത്യു​വും രം​ഗ​ത്തു​ണ്ടെ​ന്നാ​ണ് വി​വ​രം. ഭ​ര​ണം പി​ടി​ക്കാ​നി​ല്ലെ​ന്നും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച ഭ​ര​ണ​പ​ക്ഷ​ത്തെ അ​ഞ്ചു പേ​ര്‍ നി​ശ്ച​യി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യഘ​ട്ട​ത്തി​ല്‍ ത​ന്നെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം വേ​ണമെന്ന ആ​വ​ശ്യ​വു​മാ​യി മാ​യാ രാ​ഹു​ലും ലി​സി​ക്കു​ട്ടി മാ​ത്യു​വും രം​ഗ​ത്തെ​ത്തി​യ​തോ​ടെ എ​ത്ര​യും വേ​ഗം തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ഞ്ചം​ഗ സം​ഘം. അ​ഞ്ചം​ഗ സം​ഘം ആ​രെ നി​ശ്ച​യി​ച്ചാ​ലും അ​വ​ര്‍​ക്ക് ധാ​ര്‍​മിക പി​ന്തു​ണ ന​ല്‍​കു​ക എ​ന്നു​ള്ള​താ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ര്‍​ത്തി​ക്കുന്നു. എന്നാൽ, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് ആ​രു വ​ര​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷം ത​ന്നെ​യാ​ണ് എ​ന്ന​തു വേറെ കാര്യം.

Tags : Chairperson election NattuVishasham DistrictNews

Recent News

Corehub Up