x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ: സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ ബി​നു​വി​ന്‍റെ തീ​രു​മാ​നം ഇ​ന്ന്


Published: December 23, 2025 11:09 PM IST | Updated: December 23, 2025 11:09 PM IST

പാ​​ലാ: പാ​​ലാ ന​​ഗ​​ര​​സ​​ഭ ആ​​രു ഭ​​രി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​നം ഇ​​ന്ന് പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് സ്വ​​ത​​ന്ത്ര നാ​​യി വി​​ജ​​യി​​ച്ച കൗ​​ണ്‍​സി​​ല​​ര്‍ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം പ​​റ​​ഞ്ഞു. ഇ​​രു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ള്‍ ബി​​നു​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്നു​​ണ്ട്. 26 അം​​ഗ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് -12, യു​​ഡി​​എ​​ഫ് -10, സ്വ​​ത-4 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ക്ഷി​​നി​​ല.

ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം, മ​​ക​​ള്‍ ദി​​യാ ബി​​നു, ബി​​നു​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ ബി​​ജു, കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ച മാ​​യാ രാ​​ഹു​​ല്‍ എ​​ന്നി​​വ​​രാ​​ണ് വി​​ജ​​യി​​ച്ച സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍. ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​നും സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ആ​​ർ. ര​​ഘു​​നാ​​ഥ്, ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം ലാ​​ലി​​ച്ച​​ന്‍ ജോ​​ര്‍​ജ് എ​​ന്നി​​വ​​രും ബി​​നു​​വി​​നെ സ​​ന്ദ​​ര്‍​ശി​​ച്ച് ച​​ര്‍​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.

യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍ എ​​ന്നി​​വ​​രും ബി​​നു​​വു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി. അ​​ന്തി​​മ തീ​​രു​​മാ​​നം ബി​​നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം മൂ​​ന്നു വാ​​ര്‍​ഡു​​ക​​ളി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം വോ​​ട്ട​​ര്‍​മാ​​ര്‍ ഒ​​ത്തു​​ചേ​​ര്‍​ന്ന് അ​​ഭി​​പ്രാ​​യ​​സ​​മ​​ന്വ​​യം ന​​ട​​ത്തി​​യി​​രു​​ന്നു.

യു​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യ അ​​ഭി​​പ്രാ​​യ​​മാ​​ണ് ജ​​ന​​സ​​ഭ​​യി​​ല്‍ ഉ​​യ​​ര്‍​ന്ന​​തെ​​ങ്കി​​ലും ചി​​ല​​ര്‍ വ്യ​​ത്യ​​സ്ത അ​​ഭി​​പ്രാ​​യ​​വും പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. അ​​ന്തി​​മ തീ​​രു​​മാ​​നം ഇ​​ന്ന് പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം പ​​റ​​ഞ്ഞു. ആ​​ദ്യ ര​​ണ്ടു വ​​ര്‍​ഷ​​ക്കാ​​ലം ബി​​നു​​വി​​ന്‍റെ മ​​ക​​ള്‍ ദി​​യ​​യ്ക്ക് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ്ഥാ​​നം ന​​ല്‍​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​ര്‍​ന്ന​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. യു​​ഡി​​എ​​ഫ് ഒ​​ദ്യോ​​ഗി​​ക സ്ഥാ​​നാ​​ര്‍​ഥി​​ക്കു ബ​​ദ​​ലാ​​യി 19ാം വാ​​ര്‍​ഡി​​ല്‍ മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച​​ത് മു​​ന്‍ കൗ​​ണ്‍​സി​​ല​​ര്‍​കൂ​​ടി​​യാ​​യ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി മാ​​യാ രാ​​ഹു​​ലാ​​ണ്.

Tags : Pala Nagar Sabha nattuvisesham local news

Recent News

Corehub Up