പാലക്കാട്: സീറോ മലബാർസഭ സിനഡിന്റെ ആഹ്വാനപ്രകാരം പാലക്കാട് രൂപതയിൽ നടപ്പാക്കുന്ന സമുദായ ശക്തീകരണ വർഷത്തിന്റെ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും ഇന്നുരാവിലെ പത്തിനു മുണ്ടൂർ യുവക്ഷേത്ര ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് ജെ.ബി. കോശി നിർവഹിക്കും. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ്റ്റ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.
പാലക്കാട് സ്റ്റാർസ് അക്കാദമി ഡയറക്ടർ ഫാ. അരുൺ കലമറ്റത്തിൽ വിഷയാവതരണം നടത്തും. സമുദായ ശക്തീകരണ കമ്മിറ്റി അംഗം ജസ്റ്റിൻ പള്ളിവാതുക്കൽ മാർഗരേഖ പരിചയപ്പെടുത്തും. പാലക്കാട് രൂപതയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 1500 പ്രതിനിധികൾ പങ്കെടുക്കും.