ആലത്തൂർ: പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസില് നാലുദിവസങ്ങളിലായി നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 625 പോയിന്റുകളോടെ ബിഎസ്എസ് ഗുരുകുലം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.
501 പോയിന്റ് നേടിയ മംഗലംഡാം എല്എംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും, 422 പോയിന്റ് നേടിയ വടക്കഞ്ചേരി ചെറുപുഷ്പം ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ടി.എം. ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ എഇഒ എം.പി ബാലഗോപാലന് സമ്മാനദാനം നിര്‍വഹിച്ചു.
Tags : Arts Festival nattuvishesham localnews Alathur Sub-district