x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ള​യം മാ​ര്‍​ക്ക​റ്റ്; സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കോ​-ഓര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി

വെബ് ഡെസ്ക്
Published: August 29, 2026 03:46 AM IST | Updated: August 29, 2026 03:46 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ന്‍ ക​ട​വി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​റി​യി​ച്ചു. അ​തി​നാ​ല്‍ പാ​ള​യം മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ന്‍ ക​ട​വി​ലേ​ക്ക് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ഇ​നി​യും നീ​ളാ​നാ​ണ് സാ​ധ്യ​ത.

29ന് ​പാ​ള​യ​ത്തെ ക​ച്ച​വ​ട​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യം പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ന്‍ ക​ട​വി​ലേ​ക്ക് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.

യോ​ഗം സം​ബ​ന്ധി​ച്ച് കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​മ​ര​രം​ഗ​ത്തി​ല്ലാ​ത്ത മ​റ്റ് സം​ഘ​ട​ന​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ലു​മാ​ണ് സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ന്ന​തെ​ന്നും കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.

ക​ച്ച​വ​ട​ക്കാ​രു​ടെ യ​ഥാ​ര്‍​ത്ഥ ആ​വ​ശ്യ​ങ്ങ​ള്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യു​ന്നി​ല്ലെ​ന്നും സ​മ​ര​രം​ഗ​ത്തി​ല്ലാ​ത്ത മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ യോ​ഗ​ത്തി​ലേ​ക്ക് കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Palayam Market

Recent News

Corehub Up