x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി

വെബ് ഡെസ്ക്
Published: July 20, 2026 11:41 PM IST | Updated: July 20, 2026 11:41 PM IST

കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

കോ​ന്നി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ഗാ​ന്ധി​ഭ​വ​ൻ ദേ​വ​ലോ​ക​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ക​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ൽ പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. എ​സ്. സ​ന്തോ​ഷ് കു​മാ​ർ, തോ​മ​സ് കാ​ലാ​യി​ൽ, ഐ​വാ​ൻ വ​ക​യാ​ർ, പ്രി​യ എ​സ്.​ത​മ്പി ഷി​ജു അ​റ​പ്പു​ര​യി​ൽ, അ​നി​ൽ വി​ള​യി​ൽ, സി.​കെ.​ലാ​ലു, എ​സ്.​അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Palliative care Nattuvishesham DistrictNews

Recent News

Corehub Up