പാലിയേറ്റീവ് കുടുംബ സ്നേഹസംഗമം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് കുടുംബ സ്നേഹസംഗമം നടത്തി. പഞ്ചായത്തിലെ കിടപ്പുരോഗികൾ, കുടുംബാംഗങ്ങൾ, വോളന്റിയർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷതവഹിച്ചു. ഡോ. അനുപ്രസാദ്, ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, സോണിയ വേലായുധൻ, രാഗേഷ് തീർഥങ്കര എന്നിവർ പ്രസംഗിച്ചു. സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.പാലിയേറ്റീവ് കുടുംബ സ്നേഹസംഗമം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്യുന്നു.
Tags : Palliative care nattuvishesham local news