x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​രാ​ണി​ക​ത​യും ച​രി​ത്ര​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പള്ളിപ്പുറംപള്ളി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 14, 2026 11:48 PM IST | Updated: August 14, 2026 11:48 PM IST

16-ാം നൂ​റ്റാ​ണ്ടി​ല്‍ പോ​ര്‍​ച്ചു​ഗീ​സ് ത​ച്ചു​ശാ​സ്ത്ര​ജ്ഞ​രാ​ല്‍ പ​ണി​യ​പ്പെ​ട്ട മ​ദ്ബ​ഹ

ഓ​ഗ​സ്‌​റ്റ് 15ന് ​ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം പ​ള്ളി​പ്പു​റ​ത്തി​ന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​താ​ണ് പ​ള്ളി​പ്പു​റ​ത്ത​മ്മ​യു​ടെ തി​രു​നാ​ൾ. പ​രി​ശു​ദ്ധ അ​മ്മ ഭൗ​മി​ക​ലോ​ക​ത്ത് നി​ന്ന് ആ​ത്മ​ശ​രീ​ര​ങ്ങ​ളോ​ടെ സ്വ​ർ​ഗ​ത്തി​ലേ​ക്ക് എ​ടു​ക്ക​പ്പെ​ട്ടു എ​ന്ന വി​ശ്വാ​സ​മാ​ണ് സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന്‍റെ അ​ടി​സ്ഥാ​ന​വും ക്രൈ​സ്‌​ത​വി​ശ്വാ​സ​ങ്ങ​ളു​ടെ ആ​ണി​ക്ക​ല്ലും.

1950 ലാ​ണ് മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണം വി​ശ്വാ​സ​സ​ത്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തെ​ങ്കി​ലും അ​തി​നും നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് പ​ള്ളി​പ്പു​റ​ത്ത് സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു പോ​രു​ന്നു. ഏ​ഷ്യ​യി​ൽ സ്വ​ർ​ഗാ​രോ​പ​ണ​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ആ​ദ്യ​പ​ള്ളി പ​ള്ളി​പ്പു​റ​മാ​ണ് എ​ന്നാ​ണ് പാ​ര​മ്പ​ര്യം പ​റ​യു​ന്ന​ത്. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​മാ​ണ് ഇ​ന്നും തി​രു​നാ​ൾ പ്ര​ദി​ക്ഷി​ണ​ത്തി​ൽ ആ​ഘോ​ഷ​മാ​യി എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. എ​ട്ടാ​മി​ടം​വ​രെ തി​രു​സ്വ​രൂ​പം ദേ​വാ​ല​യ മ​ധ്യ​ഭാ​ഗ​ത്ത് വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​ങ്ങ​ളേ​കി, നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ഏ​വ​ർ​ക്കും ആ​ശ്വാ​സ​വും ആ​ലം​ബ​വു​മാ​യി കാ​ത്തി​രി​ക്കു​ന്നു.

പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ പൗ​രാ​ണി​ക​ത​യും ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ആ​ന​ക്കൊ​മ്പി​ൽ തീ​ർ​ത്ത ര​ണ്ട് തി​രു​സ്വ​രൂ​പ​ങ്ങ​ൾ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ഴു​ന്നു​ള്ളി​ക്കാ​റു​ണ്ട്. പൗ​രാ​ണി​ക ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സാ​ൽ​വേ ല​ദീ​ഞ്ഞി​ൽ എ​ഴു​ന്ന​ള്ളി​ക്കു​ന്ന രൂ​പ​മാ​ണ് ഒ​ന്ന്. ഓ​ഗ​സ്‌​റ്റ് 11 ലെ ​കൊ​ടി​യേ​റ്റു മു​ത​ൽ ഈ ​രൂ​പം പ്ര​തി​ഷ്ഠി​ക്കാ​റു​ണ്ട്. ആ​ന​ക്കൊ​മ്പി​ൽ തീ​ർ​ത്ത മാ​താ​വി​ന്‍റെ മ​റ്റൊ​രു രൂ​പം എ​ല്ലാ മാ​സ​വും തി​ങ്ക​ൾ കു​ർ​ബാ​ന​യി​ലും തി​രു​നാ​ൾ​ദി​ന​ങ്ങ​ളി​ലും ദ​ർ​ശ​ന​സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ ആ​രാ​ധ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു പോ​രു​ന്നു.

1961 - 63 കാ​ല​ത്ത് വ​രാ​പ്പു​ഴ മെ​ത്രാ​നി​ൽ നി​ന്ന് ല​ഭി​ച്ച തി​രു​നാ​ൾ പ​ത്രി​ക എ​ല്ലാ​വ​ർ​ഷ​വും ഓ​ഗ​സ്‌​റ്റ് 12ന് ​ലൈ​ത്തോ​ര​ന്മാ​ർ പു​തി​യ പ്ര​സു​ദേ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ത്തു പു​തു​ക്കു​ക​യും അ​ത് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന വി​ളം​ബ​ര​പ്പെ​ട്ടി പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ പൗ​രാ​ണി​ക​ത​യു​ടെ മ​റ്റൊ​രു നേ​ർ​സാ​ക്ഷ്യ​മാ​ണ്. ഓ​ഗ​സ്‌​റ്റ് 13ന് ​വാ​ഴ്ച​ദി​നം ആ​ഘോ​ഷ​പൂ​ർ​വം ഈ ​വി​ളം​ബ​ര​പ്പെ​ട്ടി പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്നു.

പ​ള്ളി​പ്പു​റം പ​ള്ളി​ക്ക​ട​വി​ൽ നി​ന്നും പ​ള്ളി​പ്പു​റം അ​ങ്ങാ​ടി​യി​ലേ​ക്ക് മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ മാ​റ്റി സ്ഥാ​പി​ക്ക​പ്പെ​ട്ട പ​ള്ളി​പ്പു​റം​പ​ള്ളി, അ​ഞ്ചാം നൂ​റ്റാ​ണ്ടി​ലും എ​ട്ടാം നൂ​റ്റാ​ണ്ടി​ലും പു​തു​ക്കി പ​ണി​തി​ട്ടു​ണ്ട്. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സ് ത​ച്ചു​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​ത മ​നോ​ഹ​ര​മാ​യ ത​ടി​യി​ൽ തീ​ർ​ത്ത അ​ൾ​ത്താ​ര​ക​ൾ ഇ​ന്നും പൗ​രാ​ണി​ക​ത്വം ന​ഷ്‌​ട​പ്പെ​ടാ​തെ പ​ള്ളി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. പ​ള്ളി​യു​ടെ പ്ര​ധാ​ന അ​ൾ​ത്താ​ര​യും തെ​ക്കേ​മു​ഖ​പ്പി​ൽ തി​രു​ഹൃ​ദ​യ​ത്തി​ന് പ്ര​തി​ഷ്ഠി​ത​മാ​യ അ​ൾ​ത്താ​ര​യും പോ​ർ​ച്ചു​ഗീ​സ്‌​കാ​രാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ്. മ​രി​യ ഭ​ക്ത​നാ​യ വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ രൂ​പം അ​ൾ​ത്താ​ര​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 11ന് ​വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ തി​രു​നാ​ളോ​ടു​കൂ​ടി​യാ​ണ് പ​ള്ളി​പ്പു​റ​ത്ത് അ​മ്മ​യു​ടെ തി​രു​നാ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

പള്ളിപ്പുറം പള്ളിയിൽ ഇന്ന്

രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ജോ​സ് പാ​ല​ത്തി​ങ്ക​ല്‍. ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ജോ​സ​ഫ് മാ​ക്കോ​ത​ക്കാ​ട്ട്. 7.30ന് ​വി​കാ​രി​യു​ടെ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, പാ​രി​ഷ് ഹാ​ളി​ല്‍ നേ​ര്‍​ച്ച​ക്ക​ഞ്ഞി വെ​ഞ്ചരി​പ്പ്. 9.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന-​എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍. 11ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​എം​സി​ബി​എ​സ് വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​പോ​ള്‍ പ​തി​യാ​മൂ​ല. പ​തി​യാ​മൂ​ല കു​ടും​ബ​ത്തി​ലെ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. എ​ര​മ​ല്ലൂ​ര്‍ ക​ര്‍​മ​ലീ​ത്ത ആ​ശ്ര​മ​ത്തി​ലെ ഫാ. ​ആ​ന്‍​ഡ്രൂ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും.

11.30ന് ​മാ​ട്ടേ​ല്‍ മാ​ര്‍​ത്തോ​മാ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന-​ചി​റ്റൂ​ര്‍ ധ്യാ​ന​കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ക്ക​ച്ച​ന്‍ കൂ​മ്പ​യി​ല്‍. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഹി​ന്ദി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ബാ​ബു കാ​ക്കാ​നി​യി​ല്‍ എ​സ്‌​വി​ഡി. ര​ണ്ടി​ന് ല​ത്തീ​ന്‍ റീ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​അ​ല​ക്‌​സാ​ണ്ട​ര്‍ കൊ​ച്ചീ​ക്കാ​ര​ന്‍​വീ​ട്ടി​ല്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന-​സാ​ഗ​ര്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 7.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ഡേ​വി​സ് മാ​ട​വ​ന. രാ​ത്രി ഒ​മ്പ​തി​ന് കൃ​ത​ജ്ഞ​താ​ബ​ലി. ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ള്‍ സ​മാ​പ​ന തി​രു​ക്ക​ർമങ്ങൾ.

Tags : Nattuvishesham Districtnews Pallippuram Church

Recent News

Corehub Up