x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്തം​ഗം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി


Published: February 17, 2026 05:01 AM IST | Updated: February 17, 2026 05:01 AM IST

കോ​ട്ട​യം: കു​ടി​വെ​ള്ളപ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക, ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ച റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു പ​ഞ്ചാ​യ​ത്തം​ഗം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡം​ഗം ബൈ​ജു ചെ​റു​കോ​ട്ട​യി​ലാ​ണു സ​മ​രം ന​ട​ത്തി​യ​ത്. നാ​ളു​ക​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍ഡി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ജ​ൽ​ജീ​വ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി മാ​ര്‍ച്ചി​ല്‍ അ​വ​സാ​നി​ക്കു​മെ​ങ്കി​ലും പൈ​പ്പ്‌ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ക​ള​ത്തി​പ്പ​ടി റോ​ഡി​ലെ പ്ര​തി​ഭാ ജം​ഗ്ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​ത്തി നി​ല്‍ക്കു​ക​യാ​ണ്. ഈ ​റോ​ഡ് ക​ട​ന്നു ക​ണ​ക്‌ഷന്‍ ന​ല്കി​യാ​ല്‍ മാ​ത്ര​മേ വാ​ര്‍ഡി​ലെ ജ​ന​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ക​യു​ള്ളൂ.

റോ​ഡ് മു​റി​ച്ചു പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ല​ഭി​ച്ചി​ട്ടും തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ല. ഇ​തി​നു പു​റ​മേ​യാ​ണ് പ​ട​ച്ചി​റ-​മ​ച്ചു​കാ​ട് റോ​ഡ് ജ​ൽ ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ചു പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ശേ​ഷം പൂ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​ത്. ഈ ​റോ​ഡ് ടാ​ര്‍ ചെ​യ്യാ​നു​ള്ള അ​നു​മ​തി പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നു ല​ഭി​ച്ചെ​ങ്കി​ലും റോ​ഡു​ക​ള്‍ മെ​റ്റ​ലി​ട്ടു നി​ക​ത്തി പൂ​ര്‍വ​സ്ഥി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലേ ടാ​റിം​ഗ് ന​ട​ക്കു​ക​യു​ള്ളൂ.

ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി പ​ല​ത​വ​ണ ഓ​ഫീ​സി​ല്‍ ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത​തോ​ടെ​യാ​ണ് കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി​യ​തെ​ന്ന് ബൈ​ജു ചെ​റു​കോ​ട്ട​യി​ല്‍ പ​റ​ഞ്ഞു.
റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ന്ന ജോ​ലി​ക​ള്‍ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​രം​ഭി​ക്കാ​മെ​ന്നും കു​ടി​വ​ള്ള​മെ​ത്തി​ക്കു​ന്ന ജോ​ലി​കൾ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ കു​ത്തി​യി​രി​പ്പ് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

Tags : nattu vishesham Panchayat members sit-in protest

Recent News

Corehub Up