x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ളു​ഷാ​പ്പ്: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: July 15, 2026 05:16 AM IST | Updated: July 15, 2026 05:16 AM IST

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി മൈ​ലൂ​ർ​ത​ട​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​രം​ഭി​ച്ച ക​ള്ളു​ഷാ​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മൈ​ലൂ​ർ ത​ട​ത്ത് പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ക​ള്ളു​ഷാ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി ഏ​ഴാം വാ​ർ​ഡി​ലെ മം​ഗ​ല​ത്ത് അ​യ്യ​പ്പ​ന്‍റെ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ത്താ​നി​ക്കാ​ട്, ആ​യ​വ​ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​വും ധാ​രാ​ളം പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്. ഷാ​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ളു​ടെ സ്വൈ​ര്യ ജീ​വി​തം താ​റു​മാ​റാ​കു​ന്ന സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു.

ജൂ​ൺ 23ന് ​ക​ള്ള് ഇ​വി​ടെ ഇ​റ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഷാ​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​വ​രം നാ​ട്ടു​കാ​രും വീ​ട്ടു​ട​മ​സ്ഥ​നും അ​റി​യു​ന്ന​ത്. വൃ​ദ്ധ​നെ സ​മീ​പി​ച്ച് വീ​ട് താ​മ​സ​ത്തി​ന് എ​ന്ന പേ​രി​ൽ വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് ഷാ​പ്പ് ആ​രം​ഭി​ച്ച​തെ​ന്ന് ഉ​ട​മ അ​റി​യി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​മൈ​ബ അ​ഷ്‌​റ​ഫ് പ​ഞ്ചാ​യ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് സം​ഗീ​ത പ്ര​തീ​ഷ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യാ​തെ​യാ​ണ് ഷാ​പ്പ് മാ​റ്റം ന​ട​ന്ന​ത്.

താ​മ​സ​ത്തി​നു മാ​ത്രം അ​നു​മ​തി​യു​ള്ള വീ​ട് വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കെ​ട്ടി​ട​മാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് പ​ഞ്ചാ​യ​ത്ത് നി​ല​പാ​ട് അ​റി​യി​ക്കു​ക​യും ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ൽ ക​ള്ളു​ഷാ​പ്പ് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​തും അ​പ​ക​ട​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തെ മ​റി​ക​ട​ക്കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ക​ള്ള് ഇ​റ​ക്കു​ന്ന​തി​ന് കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി നേ​ടു​ക​യും സ്ഥ​ല​ഉ​ട​മ വീ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഷാ​പ്പു​ട​മ​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ്‌ എ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വീ​ട്ടു​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​പ്പി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ക്‌​സൈ​സ് വ​കു​പ്പ് കെ​ട്ടി​ടം പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി കൊ​ടു​ത്ത​ത് എ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

നീ​തി​ല​ഭ്യ​മാ​ക്കും:എം​എ​ൽ​എ
വി​ഷ​യം എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും അ​ന​ധി​കൃ​ത ഷാ​പ്പ് പൂ​ട്ടി​ച്ച് വീ​ട്ടു​ട​മ അ​യ്യ​പ്പ​നും നാ​ട്ടു​കാ​ർ​ക്കും നീ​തി​ല​ഭ്യ​മാ​ക്കു​മെ​ന്നും സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up