x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ


Published: February 10, 2026 08:03 AM IST | Updated: February 10, 2026 08:03 AM IST

അ​ങ്ങാ​ടി​പ്പു​റം: വ​ള്ളു​വ​നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഭൂ​മി​ക​യി​ൽ മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ച പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ ആ​വി​ഷ്ക​രി​ച്ച 75 വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി പ​രി​യാ​പു​ര​ത്തു ന​ട​ക്കും.

നാ​ളെ രാ​വി​ലെ 11ന് ​ഫാ​ത്തി​മ മാ​താ ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ പൂ​ർ​വാ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ക്കും. അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​രം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​കും. ഉ​ച്ച​യ്ക്ക് 2.30ന് ​ജൂ​ബി​ലി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ, ഫ്ളാ​ഷ് മോ​ബ്, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു​കൂ​ട്ടും. സ​മാ​പ​ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും.

12ന് ​വൈ​കു​ന്നേ​രം 5.30ന് ​പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം "ഗാ​ല പ്ലാ​റ്റി​നോ 2കെ26’ ​മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ർ വി.​വി​നോ​ദ് മു​ഖ്യാ​തി​ഥി​യാ​കും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സു​വ​നീ​ർ പ്ര​കാ​ശ​നം, ബ്ലോ​ഗ് ലോ​ഞ്ചിം​ഗ്, വാ​യ​നാ വ​സ​ന്തം, കു​ഞ്ഞെ​ഴു​ത്ത് പ്ര​കാ​ശ​നം, സ​നേ​ഹ​പ്പെ​ട്ടി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ൾ തു​ട​ക്കം കു​റി​ക്കും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​സു​കു​മാ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര, എ​ഇ​ഒ എം.​അ​മീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം ആ​റ​ങ്ങോ​ട​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ഏ​ലി​യാ​മ്മ തോ​മ​സ്, ബി​പി​സി എ.​പി. ബി​ജു, പ്ര​ധാ​നാ​ധ്യാ​പി​ക പി.​എ.​അ​ന്പി​ളി, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ടി.​സു​മ, ഹെ​ഡ്മാ​സ്റ്റ​ർ പി.​ടി.​ബി​ജു, സി​സ്റ്റ​ർ അ​ഞ്ജു മാ​ത്യു, ഷാ​ന്‍റോ ത​കി​ടി​യേ​ൽ, റ​സ്‌​ല​ത്ത്, ജോ​സി വ​ർ​ഗീ​സ്, ക്ല​മ​ൻ​സി തോ​മ​സ്, ഹി​ര​ണ്‍ ദേ​വ്, ചൈ​ത്ര പ്ര​ഭാ​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും

Tags : nattu vishesham Pariyapuram Fatima UP School

Recent News

Corehub Up