പെൻഷനേഴ്സ് യൂണിയൻ നിലന്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ.
എടക്കര: ഡൽഹിയിൽ നടക്കുന്ന ദേശീയതല ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നിലന്പൂർ ബ്ലോക്ക് കമ്മിറ്റി ധർണയും പ്രകനവും നടത്തി. ചുങ്കത്തറയിൽ നടന്ന പരിപാടി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം. ഉഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.കെ. മുരളീധരൻ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. അരവിന്ദാക്ഷൻ, പി.വി. പൗലോസ് എന്നിവർ പ്രസംഗിച്ചു. എം. ദിവാകരൻ, എം.ജി. സലീല, സുകുമാര പണിക്കർ, എം.ടി. സുരേന്ദ്രൻ, വി. സദാനന്ദൻ, എം.പി. ജോർജ്, എം.പി. ലീലാമ്മ, തോമസ് മാത്യു, ജയരാജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
എടക്കര: സിഐടിയു, കേരള കര്‍ഷക സംഘം, കെഎസ്കെടിയു സംഘടനകളുടെ നേതൃത്വത്തിൽ വഴിക്കടവില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെ ഉടന്‍ പുറത്താക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മരുത മേഖല കമ്മിറ്റിയും വഴിക്കടവ് മേഖല കമ്മിറ്റിയും സംയുക്തമായി നടത്തിയ സമരം കേരള കര്‍ഷക സംഘം ഏരിയ സെക്രട്ടറി വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വി.ടി. ഫൈറൂസ് അധ്യക്ഷത വഹിച്ചു.
സിപിഎം വഴിക്കടവ് ലോക്കല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മണിമൂളി, മരുത ലോക്കല്‍ സെക്രട്ടറി എം. ശിഹാബ്, ഏരിയ കമ്മിറ്റി അംഗം എം.ടി. അലി, ബിനു പോള്‍, വി.കെ. മനോജ് കുമാര്‍, വി. വിനയചന്ദ്രന്, പി.സി. നാഗന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Pensioners Union