ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സമ്മേളം കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: പെട്രോൾ, ഡീസൽവില കുറയ്ക്കണമെന്നു സിഐടിയു ഓട്ടോ ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ചിറ്റൂർ ഡിവിഷൻ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ. ഹരിദാസ് അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി ശിവപ്രകാശ്, മുരുകൻകുട്ടി, സിഐടിയു ഡിവിഷൻ സെക്രട്ടറി വിനു, കൃഷ്ണകുമാർ, നിഷാന്ത് എന്നിവർ പ്രസംഗിച്ചു.