പാലാ അല്‍ഫോന്‍സ കോളജില്‍ ബിരുദാനന്തരബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ആദരിക്കുന്ന പിജി ഗ്രാജ്വേഷന് ദിനാഘോഷം ചീഫ് വിപ്പ് അപു ജോണ്‍ ജ
പാലാ: അല്‍ഫോന്‍സ കോളജില്‍ ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ആദരിച്ചു. ചടങ്ങില്‍ എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമെട്രിക്സ്, എംഎസ്സി സുവോളജി, എംഎസ്സി കെമിസ്ട്രി, എംഎസ്സി ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആൻഡ് ഡയറ്ററ്റിക്സ് എന്നീ കോഴ്സുകളില്‍ ഉയര്‍ന്ന റാങ്കുകളും ഗ്രേഡുകളും നേടിയ വിദ്യാര്‍ഥിനികളെയാണ് ആദരിച്ചത്.
ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പൗരബോധത്തോടെ സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോഴ്സ് പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ഥിനിക്കൊപ്പം മനോഹരമായ ഗാനം അദ്ദേഹം ആലപിച്ചതും ചടങ്ങിന് വേറിട്ട അനുഭവമായി.
കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളാച്ചാലില്‍, അസിസ്റ്റന്റ് ബര്‍സാര്‍ ഫാ. ഡോ. ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.