x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. ഡെന്‍റ​ൽ കോ​ള​ജി​ലെ ഫാ​ർ​മ​സി: 12-ാം ദിനവും അടഞ്ഞുതന്നെ

വെബ്ഡെസ്ക്
Published: November 1, 2026 05:58 AM IST | Updated: November 1, 2026 05:59 AM IST

കോ​​ട്ട​​യം ഗ​​വ. ഡെ​​ന്‍റ​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ ഫാ​​ർ​​മ​​സി അ​​ട​​ച്ചി​​ട്ട നി​​ല​​യി​​ൽ.

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം ഗ​​വ. ഡെ​​ന്‍റ​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ ഫാ​​ർ​​മ​​സി അ​​ട​​ച്ചി​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രോ​​ഗി​​ക​​ൾ ദു​​രി​​ത​​ത്തി​​ൽ.ഒ​​ക്‌​ടോ​​ബ​​ർ 20ന് ​​അ​​ട​​ച്ച ഫാ​​ർ​​മ​​സി ഇ​​ന്ന​​ലെ വ​​രെ​​യും തു​​റ​​ന്നി​​ല്ലെ​​ന്ന് രോ​​ഗി​​ക​​ൾ പ​റ​യു​ന്നു. ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം മ​​രു​​ന്ന് വാ​​ങ്ങാ​​നെ​​ത്തു​​ന്ന​​വ​​ർ​​ക്ക് മു​​ന്നി​​ൽ ഇ​​ന്ന് അ​​വ​​ധി എ​​ന്ന ബോ​​ർ​​ഡാ​​ണ് കാ​​ണാ​​നു​​ള്ള​​ത്.

അ​​ധി​​കൃ​​ത​​രെ ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടും ന​​ട​​പ​​ടി​​യു​​ണ്ടാ​​കാ​​ത്ത​​തോ​​ടെ പു​​റ​​ത്തു​​നി​​ന്ന് ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്ക് മ​​രു​​ന്നു വാ​​ങ്ങേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് രോ​​ഗി​​ക​​ൾ. ദി​​നം​​പ്ര​​തി നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യ്ക്കാ​​യി എ​​ത്തു​​ന്ന​​ത്. പ​​ല്ലെ​​ടു​​ക്കു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് വേ​​ദ​​ന സം​​ഹാ​​രി പോ​​ലു​​ള്ള മ​​രു​​ന്നു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ആ​​വ​​ശ്യ​​മാ​​ണ്.

ഫാ​​ർ​​മ​​സി അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ വേ​​ദ​​ന​​യു​​മാ​​യി നെ​​ട്ടോ​​ട്ടം ഓ​​ടേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് രോ​​ഗി​​ക​​ൾ. നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന ജീ​​വ​​ന​​ക്കാ​​രു​​ടെ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച​​താ​​ണ് ഫാ​​ർ​​മ​​സി അ​​ട​​ച്ചി​​ടാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം. പു​​തി​​യ ജീ​​വ​​ന​​ക്കാ​​രെ ഇ​​തു​​വ​​രെ നി​​യ​​മി​​ച്ചി​​ട്ടി​​ല്ല. ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി​​യാ​​ണ് നി​​യ​​മ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​തെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. ഫാ​​ർ​​മ​​സി തു​​റ​​ക്കാ​​ത്ത​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ രോ​​ഗി​​ക​​ൾ മ​​രു​​ന്നി​​ന് സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി വ​​രി​​ക​​യാ​​ണ്.

Tags :

Recent News

Corehub Up