x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; ര​ണ്ടു​ പേ​ർ​ക്കു പ​രി​ക്ക്


Published: March 6, 2026 10:19 PM IST | Updated: March 6, 2026 10:19 PM IST

ദേ​ശീ​യ​പാ​ത​യി​ൽ മ​രു​തും​മൂ​ടി​നു സ​മീ​പം 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ പി​ക്ക​പ്പ്.

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം 35-ാംമൈ​ൽ മ​രു​തും​മൂ​ടി​ന് സ​മീ​പം പി​ക്ക​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചശേ​ഷം 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​യി​രു​ന്നു സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്ന് മൈ​ദ​യു​മാ​യി കു​മ​ളി ഭാ​ഗ​ത്തേ​ക്ക് പോ​യ പി​ക്ക​പ്പ് പെ​രു​വ​ന്താ​നം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ബൈ​ക്കി​ലും കാ​റി​ലു​മി​ടി​ച്ച​ശേ​ഷം റോ​ഡി​ന്‍റെ വ​ശ​ത്തെ ബാ​രി​ക്കേ​ഡും ത​ക​ർ​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പി​ക്ക​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Pickup nattuvishesham local news

Recent News

Corehub Up