x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പി​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യോ​ര​ത്തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യക്കൂ​മ്പാ​രം...!!

വെബ് ഡെസ്ക്
Published: July 14, 2026 04:19 AM IST | Updated: July 14, 2026 04:19 AM IST

അ​ജൈ​വ മാ​ലി​ന്യ കൂ​മ്പാ​രം.

കൊ​ര​ട്ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​മാ​ർ​ക്ക​റ്റും ദേ​ശീ​യ​പാ​ത പെ​രു​മ്പി​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ന് മു​ന്നി​ലെ പാ​ത​യോ​ര​വും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ.
മാ​സ​ങ്ങ​ളാ​യി ഹ​രി​ത​ക​ർ​മ​സേ​ന 21 വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​മാ​ർ​ക്ക​റ്റ് വ​ള​പ്പി​ലും സം​സ്ക​ര​ണ യൂ​ണി​റ്റി​ന് മു​ന്നി​ലെ വ​ഴി​യോ​ര​ത്തും കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

എ​ല്ലാ ദി​വ​സ​വും വി​വി​ധ​യി​നം ഇ​റ​ച്ചി​ക​ളു​ടെ വി​പ​ണ​നം ന​ട​ക്കു​ന്ന പൊ​തു​മാ​ർ​ക്ക​റ്റി​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് പ്ലാ​സ്റ്റി​ക്, ചി​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ഴ്‌​വ​സ്തു​ക്ക​ൾ അ​ല​ക്ഷ്യ​മാ​യി ത​ള്ളി​യി​ട്ടി​രി​ക്കു​ന്ന​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി കി​ട​ക്കു​ന്ന​തും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കു​തി​ർ​ന്ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മോ​യെ​ന്ന ഭീ​തി​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്.

പെ​രു​മ്പി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്തിന്‍റെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ന് മു​ന്നി​ലെ പാ​ത​യോ​ര​ത്തും ട​ൺ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി സം​ഭ​രി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ക​ര​ണ യൂ​ണി​റ്റി​നോ​ട് ചേ​ർ​ന്നാ​ണ് കൊ​ര​ട്ടി ലെ​ത്തി​ൻ പ​ള്ളി​ക്ക് കീ​ഴി​ലു​ള്ള റി​സ​ൺ ച​ർ​ച്ച് , മു​സ്‌ലിംപ​ള്ളി, ബ്ര​ദ​റ​ൺ പ്രാ​ർ​ഥ​നാ​ല​യം എ​ന്നി​വ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ക്രി​മ​റ്റോ​റി​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും ക്രി​മ​റ്റോ​റി​യ​ത്തി​ലേ​ക്കും എ​ത്തു​ന്ന​വ​ർ​ക്കും ഈ ​മാ​ലി​ന്യ​ക്കൂ​മ്പാ​രം വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്ക് ആ​രെ​ങ്കി​ലും അ​ശ്ര​ദ്ധ​മാ​യി തീ​പി​ടി​ക്കാ​വു​ന്ന വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​ഞ്ഞാ​ൽ ഗു​രു​ത​ര അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

വെ​യി​ലും മ​ഴ​യും ഏ​ൽ​ക്കാ​ത്ത വി​ധ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​ഭ​രി​ക്കാ​ൻ മ​തി​യാ​യ ഷെ​ൽ​ട്ട​റു​ക​ൾ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്ക​ണ​മെ​ന്നും, ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കു​റ്റ​മ​റ്റരീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ശ​ക്മാ​യ ആ​വ​ശ്യ​മു​ണ്ട്. വീ​ടു​ക​ളി​ൽനി​ന്നും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും സേ​വ​ന​ഫീ​സ് ഈ​ടാ​ക്കി ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ർ​ദി​ഷ്ട സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി, ശേ​ഖ​ര​ണം, സം​സ്ക​ര​ണം, വി​പ​ണ​നം എ​ന്നി​വ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News plastic waste Perumpi

Recent News

Corehub Up