x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ യാ​ത്രാ ദു​രി​തം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 29, 2026 12:47 AM IST | Updated: June 29, 2026 12:47 AM IST

ക​ണ്ണൂ​ര്‍: യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​തെ വ​രു​മാ​ന വ​ർ​ധ​ന​വി​ൽ മാ​ത്രം ക​ണ്ണു വ​ച്ചു​ള്ള റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ടു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ പേ​ർ യാ​ത്ര​യ്ക്കാ​യി ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്പോ​ഴും ജ​ന​റ​ൽ, ഡി ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​കാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പ​ല​യി​ട​ത്തും ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കൂ​ടി​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ർ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ ട്രെ​യി​നു​ക​ളി​ൽ ഡി ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ സം​ഘ​ട​ന​ക​ൾ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത് ഷൊ​ർ​ണൂ​ർ-​മം​ഗ​ളൂ​രു റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രാ​ണ്. ഷൊ​ര്‍​ണൂ​ര്‍-​മം​ഗ​ളൂ​രു റൂ​ട്ടി​ല്‍ കൂ​ടു​ത​ൽ മെ​മു ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ക, കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തോ​ടും റെ​യി​ൽ​വേ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തു​ട​രു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് നേ​ര​ത്തെ കോ​ച്ചു​ക​ൾ കൂ​ട്ടി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ നി​റ​യെ യാ​ത്ര​ക്കാ​രു​ള്ള ട്രെ​യി​നു​ക​ളി​ൽ പോ​ലും ജ​ന​റ​ൽ കോ​ച്ചു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. പ​ക​രം എ​സി കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ക​യും ചെ​യ്തു. ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷി​ത യാ​ത്രാ സൗ​ക​ര്യ​മാ​ണ് ഇ​ല്ലാ​താ​യ​ത്. മ​ല​ബാ​ര്‍ എ​ക്സ്പ്ര​സ് ഉ​ള്‍​പ്പെ​ടെ പ​ല​തി​ലും ഡി ​റ​സ​ര്‍​വ്ഡ് കോ​ച്ചു​ക​ളു​ടെ​യും എ​ണ്ണം കു​റ​ച്ചു. പ​ര​മാ​വ​ധി ബ​ര്‍​ത്തു​ക​ള്‍ റി​സ​ര്‍​വേ​ഷ​നാ​യി മാ​റ്റി ലാ​ഭം കൊ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി. സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്പോ​ൾ താ​ത്കാ​ലി​ക​മാ​യി ഡി ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യും പി​ന്നീ​ട് ഇ​ത് റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന ത​ന്ത്ര​മാ​ണ് റെ​യി​ൽ​വേ സ്വീ​ക​രി​ക്കു​ന്ന​ത്.

ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ല്‍ 108 യാ​ത്ര​ക്കാ​ർ എ​ന്ന​താ​ണ് ക​ണ​ക്കെ​ങ്കി​ലും തി​ര​ക്കേ​റു​ന്ന സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നി​ര​ട്ടി​യോ​ളം ആ​ളു​ക​ളാ​ണ് കു​ത്തി നി​റ​ച്ച നി​ല​യി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. ഷൊ​ര്‍​ണൂ​ര്‍-​മം​ഗ​ളൂ​രു സെ​ക്ഷ​നി​ലെ 307 കി​ലോ മീ​റ്റ​ർ റൂ​ട്ടി​ല്‍​നി​ന്ന് റെ​യി​ല്‍​വേ​ക്ക് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ട്ടും യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. മ​ല​ബാ​ര്‍ പ്ര​ദേ​ശ​ത്തെ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് മാ​ത്രം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ റെ​യി​ൽ​വേ​ക്ക് ല​ഭി​ക്കു​ന്പോ​ഴും ഈ ​മേ​ഖ​ല​യോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടു​ന്ന​ത്.
പു​ല​ര്‍​ച്ചെ 1.45 നു​ള്ള മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, പു​ല​ര്‍​ച്ചെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഷൊ​ണൂ​രെ​ത്തു​ന്ന മാ​വേ​ലി എ​ക്സ്പ്ര​സ്, 2.40 ന് ​ഷൊ​ര്‍​ണൂ​രി​ലെ​ത്തു​ന്ന മ​ല​ബാ​ര്‍ എ​ക്സ്പ്ര​സ്, മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ എ​ക്സ​പ്ര​സ്, ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ൽ എ​ന്നി​വ​യാ​ണ് രാ​വി​ലെ മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ൾ.

സ്ഥി​രം യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന ഇ​വ​യു​ടെ ജ​ന​റ​ൽ കോ​ച്ചു​ക​ളി​ൽ ഞെ​രു​ങ്ങി​യാ​ണ് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്.
മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ഇ​ന്‍റ സി​റ്റി സൂ​പ്പ​ര്‍ ഫാ​സ്റ്റ്, മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ എ​ക്സ​പ്ര​സ്, ഏ​റ​നാ​ട് എ​ക്സ​പ്ര​സ്, എ​ന്നി​വ​യാ​ണ് ഉ​ച്ച​യ്ക്കു മു​ന്പു​ള്ള ട്രെ​യി​നു​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള മം​ഗ​ള ല​ക്ഷ​ദ്വീ​പ് സൂ​പ്പ​ര്‍​ഫാ​സ്റ്റ്, പ​ശു​റാം,നേ​ത്രാ​വ​തി എ​ന്നി​വ​യു​മാ​ണ് പ്ര​തി​ദി​ന മം​ഗ​ളൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ.

ആ​ഴ്ച​യി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ൽ ദീ​ര്‍​ഘ ദൂ​ര​വ​ണ്ടി​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ​യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​തി​ൽ ക​യ​റാ​നു​ള്ള അ​നു​മ​തി​യു​മി​ല്ല. കാ​സ​ർ​ഗോ​ഡ് നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്ക് അ​ര്‍​ധ​രാ​ത്രി​ക്ക് ശേ​ഷം 12.25ന് ​വെ​സ്റ്റ് കോ​സ്റ്റും, 12.35ന് ​മം​ഗ​ള​യും ക​ഴി​ഞ്ഞാ​ല്‍ രാ​വി​ലെ 5.40 ന് ​പ​ര​ശു​റാം, പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ എ​ക്‌​സ് പ്ര​സ്, നേ​ത്രാ​വ​തി, ചെ​ന്നൈ എ​ഗ്‌​മോ​ർ, ഏ​റ​നാ​ട്,കോ​യ​മ്പ​ത്തൂ​ര്‍ എ​ക്സ​പ്ര​സ്, കോ​യ​മ്പ​ത്തൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ മെ​യി​ല്‍, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ്, ചെ​ന്നെ സെ​ന്‍​ട്ര​ല്‍ സൂ​പ​ര്‍​ഫാ​സ്റ്റ് എ​ന്നി​വ​യാ​ണ് ഷൊ​ര്‍​ണ്ണൂ​രി​ലെ​ത്താ​വു​ന്ന വ​ണ്ടി​ക​ള്‍. ഇ​വ ക​ഴി​ഞ്ഞാ​ല്‍ 6.20 ന് ​മാ​വേ​ലി​യും 7.10ന് ​മ​ല​ബാ​റി​ന്‍റെ​യും സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞാ​ൽ പി​ന്നെ ട്രെ​യി​നു​ക​ളു​മി​ല്ല.

Tags : Malabar region Nattuvishesham Districte news

Recent News

Corehub Up