x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​മു​ള​യി​ൽ പൈ​പ്പ് മാ​റ്റ​ൽ: എ​രു​മേ​ലി​യി​ൽ പ​ത്തു ദി​വ​സം വെ​ള്ളം മു​ട​ങ്ങും

വെബ് ഡെസ്ക്
Published: October 3, 2026 10:46 PM IST | Updated: October 3, 2026 10:46 PM IST

കൊ​ല്ല​മു​ള ക​ലു​ങ്കി​ലെ റോ ​വാ​ട്ട​ർ പ​മ്പിം​ഗ് ലൈ​ൻ മാ​റ്റിസ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

എ​രു​മേ​ലി: കൊ​ല്ല​മു​ള ക​ലു​ങ്കി​ൽ ത​ട​സ​മാ​യി​രു​ന്ന ജ​ല​വി​ത​ര​ണ കു​ഴ​ൽ അ​ഴി​ച്ചുമാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മേ​ലി മേ​ഖ​ല​യി​ൽ നാ​ളെ​മു​ത​ൽ പ​ത്തു ദി​വ​സ​ത്തേ​ക്ക് ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​രു​മേ​ലി​യി​ലേ​ക്ക് ജ​ല അ​ഥോ​റി​റ്റി വെ​ള്ളം എ​ത്തി​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പെ​രു​ന്തേ​ന​രു​വി​യി​ൽ​നി​ന്നാ​ണ്. ഇ​വി​ടെ​നി​ന്നു വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പ് ക​ട​ന്നു​പോ​കു​ന്ന​ത് കൊ​ല്ല​മു​ള പാ​ല​ത്തി​ലൂ​ടെ​യാ​ണ്.

പ​ഴ​യ ക​ലു​ങ്ക് പാ​ലം പൊ​ളി​ച്ചു പു​ന​ർ നി​ർ​മി​ച്ച​തോ​ടെ ഈ ​പൈ​പ്പ് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി മാ​റി. ഇ​ത് സ​മീ​പ​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണു ജ​ല​വി​ത​ര​ണം നി​ർ​ത്തിവ​യ്ക്കു​ന്ന​ത്. 600 എം​എം വ്യാ​സ​മു​ള്ള റോ ​വാ​ട്ട​ർ പ​മ്പിം​ഗ് ലൈനാണ് മാ​റ്റിസ്ഥാ​പി​ക്കു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​യും റോ​ഡ് ഫ​ണ്ട് ബോ​ർ​ഡും ചേ​ർ​ന്നാ​ണ് പ​ണി​ക​ൾ ന​ട​ത്തുക.

പെ​രു​ന്തേ​ന​രു​വി​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ ഡാ​മി​ൽ​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് കൊ​ല്ല​മു​ള വ​ഴി മു​ക്കൂ​ട്ടു​ത​റ എം​ഇ​എ​സ് കോ​ള​ജി​ന് അ​ടു​ത്തു​ള്ള പ്ലാ​ന്‍റി​ൽ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ണ് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ളം ന​ൽ​കു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം മു​ൻ​നി​ർ​ത്തി ആ​വി​ഷ്‌​ക​രി​ച്ച ഈ ​പ​ദ്ധ​തി ആ​ദ്യം എ​രു​മേ​ലി തെ​ക്ക് ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യാ​യി​രു​ന്നു. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ മൊ​ത്തം വെ​ള്ളം ന​ൽ​കു​ന്ന​തി​നാ​യി പ​ദ്ധ​തി​യു​ടെ പേ​ര് എ​രു​മേ​ലി സ​മ​ഗ്ര ജ​ല​വി​ത​ര​ണ പദ്ധതി​യെ​ന്നാ​ക്കി പി​ന്നീ​ട് മാറ്റി.

പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ​ന്ന് ജ​ല അ​ഥോ​റി​റ്റി മു​ണ്ട​ക്ക​യം സെ​ക്‌ഷൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up