ഫെബിന് ഷിബു മാത്യു
മല്ലപ്പള്ളി: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വാളക്കുഴി ആമ്പല്ലൂര്‍ ഫെബിന് ഷിബു മാത്യു (17) വാണ് മരിച്ചത്. ഷിബുവിന്റെയും ഷെറിന്റെയും മകനാണ് ഫെബിന്.
ശനിയാഴ്ച വൈകുന്നേരമാണ് സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം ഫെബിന് മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് ഫെബിനെ കാണാതായത്. വിവരമറിഞ്ഞ് തിരുവല്ലയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും ഫെബിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ആറ്റില്‍നിന്ന് കണ്ടെത്തിയത്. ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു ഫെബിന്. സഹോദരന്: ഫെനില്‍.
Tags : Manimala Rive NattuVishasham DistrictNews