കൊയിലാണ്ടി: കക്കൂസ് മാലിന്യം തള്ളുന്നതിനിടെ വാഹനം ഉൾപ്പെടെ രണ്ടു പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് നിഷാദ്, നല്ലളം സ്വദേശി ഷംറൂഖ് എന്നിവരെയാണ് പിടികൂടിയത്. ടിപ്പർ ലോറിയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് സംഭവം. മണമൽ, മേലൂർ, പന്തലായനി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിലാണ് ഇവർ മാലിന്യം തള്ളിയത്.
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്ത സംഘമാണ് ആശുപത്രിയിൽ നിന്ന് മാലിന്യം എടുത്തശേഷം പൊതു ഇടങ്ങളിൽ തള്ളിയത്.
ഒരോ ലോഡ് മാലിന്യവും തള്ളാനായി പോയ വാഹനം കുറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചുവന്നതോടെ സംശയം തോന്നിയ ജീവനക്കാർ കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ മാലിന്യം തള്ളുന്നതിനിടെ പന്തലായനിയിലെ ബൈപ്പാസ് റോഡിനു സമീപത്ത് നിന്ന് പിടികൂടിയത്.
Tags : Local News Nattuvishesham Kozhikode