x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശ്ലീ​ല ​ദൃ​ശ്യം വാ​ട്‌​സ്ആ​പ്പി​ല്‍ സ്റ്റാ​റ്റ​സി​ട്ട പൊ​ലി​സു​കാ​ര​നു സ​സ്പെ​ഷ​ൻ

വെബ് ഡെസ്ക്
Published: September 2, 2026 11:04 PM IST | Updated: September 2, 2026 11:04 PM IST

അ​ടൂ​ര്‍: അ​ശ്ലീ​ല ദൃ​ശ്യം വാ​ട്സ്ആ​പ്പി​ല്‍ സ്റ്റാ​റ്റ​സി​ട്ട പൊ​ലി​സു​കാ​ര​ന് സ​സ്‌​പെ​ഷ​ന്‍. പൊ​ലി​സ് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കേ​ര​ള പൊ​ലി​സ് അ​ടൂ​ര്‍ വ​ട​ക്ക​ട​ത്തു​കാ​വ് മൂ​ന്നാം ​ന​മ്പ​ര്‍ ബെ​റ്റാ​ലി​യ​നി​ലെ ഹ​വി​ല്‍​ദാ​റു​മാ​യ സ​ഞ്ജു കൃ​ഷ്ണ​നെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.
കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​ണ്. പെ​രു​മാ​റ്റദൂ​ഷ്യം, സേ​ന​യു​ടെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്ത​ല്‍, അ​ച്ച​ട​ക്ക ലം​ഘ​നം എ​ന്നി​വ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് സം​ഭ​വം. വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ബ​റ്റാ​ലി​യ​നി​ലെ അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ര്‍ വിം​ഗി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews Police officer

Recent News

Corehub Up