x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യായ കുട്ടിയെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 25, 2026 01:43 AM IST | Updated: August 25, 2026 01:43 AM IST

പ്രതീകാത്മക ചിത്രം

ത​മ്പാ​നൂ​ർ: ര​ണ്ടു​ദി​വ​സംമു​ന്പു കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് റാ​ഞ്ചി സ്വ​ദേ​ശി​യാ​യ 11കാ​ര​നെ അ​ന്വേ​ഷി​ച്ച് ത​മ്പാ​നൂ​ർ പോ​ലീ​സ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി. തി​രു​വ​ന​ന്ത​പു​രം മേ​ട്ടു​ക്ക​ട​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന ദ​മ്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് 11കാ​ര​ൻ.

മ്യൂ​സി​യ​ത്തി​ന​ടു​ത്തു മാ​ല​യും വ​ള​യും ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രാ​ണ് ര​ക്ഷി​താ​ക്ക​ൾ. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ചു വ​രി​ക​യാ​ണ് കു​ടും​ബം. ഇ​വി​ടെ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ര​ണ്ടു​മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ത്ത് ത​ന്‍റെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ബാ​ല​ൻ ഒ​റ്റ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. മേ​ട്ടു​ക്ക​ട​യി​ൽ​നി​ന്ന് കാ​ൽ​ന​ട​യാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ഇ​വി​ടെ​നി​ന്നു ഷാ​ലി​മാ​ർ എ​ക് സ്പ്ര​സ്സി​ന്‍റെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി എ​റ​ണാ​കു​ള​ത്ത് ഇ​റ​ങ്ങു​ക​യും ചെ​യ്തു. ഇ​വി​ടെ​നി​ന്ന് അ​ടു​ത്ത​ദി​വ​സം ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ക​യ​റി​യാ​ണ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ബാ​ല​ൻ തീ​രു​മാ​നി​ച്ച​ത്.

മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മേ​ട്ടു​ക്ക​ട​യി​ൽ​നി​ന്ന് കാ​ൽ​ന​ട​യാ​യി ബാ​ല​ൻ യാ​ത്ര ചെ​യ്യു​ന്ന​തും ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് ക​റ​ങ്ങു​ന്ന​തും ട്രെ​യി​നി​ൽ ക​യ​റി എ​റ​ണാ​കു​ള​ത്ത് ഇ​റ​ങ്ങു​ന്ന​തും ഇ​വി​ടെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ യു​ള്ള ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.

ഇ​തി​നി​ടെ എ​റ​ണാ​കു​ള​ത്ത് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. അ​തി​നി​ടെ​യാ​ണ് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ കു​ട്ടി ക​യ​റി​യ​താ യി ​സൂ​ച​ന ല​ഭി​ച്ച​ത്. ഒ​രു കു​ട്ടി ഒ​റ്റ​യ്ക്ക് ഇ​ത്ര​യും ദൂ​രം യാ​ത്ര ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രും വി​വ​രം പോ​ലീ​സി​നെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up