x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സു​ര​ക്ഷയൊരുക്കാൻ ​പോലീസ്

വെബ് ഡെസ്ക്
Published: August 25, 2026 02:33 AM IST | Updated: August 25, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ഓ​ണാ​ഘോ​ഷ​ത്തി​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലും ഷാ​ഡോ പൊ​ലി​സ് രം​ഗ​ത്തു​ണ്ടാ​കും. കൂ​ടാ​തെ 400 പൊ​ലി​സു​കാ​രെ ട്രാ​ഫി​ക്ക് ഡ്യൂ​ട്ടി​ക്കാ​യും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും വി​ന്യ​സി​ക്കും.
ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മോ​ഷ​ണം, സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നു​മാ​യി ജി​ല്ലാ പൊ​ലി​സ് വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, പൊ​തു​യി​ട​ങ്ങ​ൾ, തി​ര​ക്കേ​റി​യ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ, പ​ട്ട​ണ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 34 പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നാ​യി 68 ഉ​ദ്യോ​ഗ​സ്ഥ​രെ ഷാ​ഡോ പൊ​ലി​സ് സം​വി​ധാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​കും.

തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ 400 പൊ​ലി​സു​കാ​ർ

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ലി​യ തോ​തി​ൽ ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി 400 പൊ​ലി​സു​കാ​രെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക, ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക, അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​ക പൊ​ലി​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും.

വീ​ട് പൂ​ട്ടി യാ​ത്ര പോ​കു​ന്ന​വ​ർ​ക്ക് "ലോ​ക്ക​ഡ് ഹൗ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ’ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ഓ​ണാ​വ​ധി​ക്കാ​ല​ത്ത് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്കോ വി​നോ​ദ​യാ​ത്ര​യ്ക്കോ പോ​കു​ന്ന​വ​ർ​ക്ക് കേ​ര​ള പൊ​ലി​സി​ന്‍റെ പൊ​ൽ -ആ​പ് സം​വി​ധാ​ന​ത്തി​ലൂ​ടെ വീ​ട് പൂ​ട്ടി പോ​കു​ന്ന വി​വ​രം പൊ​ലി​സി​നെ അ​റി​യി​ക്കാം.

ഇ​ത്ത​ര​ത്തി​ൽ മു​ൻ​കൂ​ട്ടി വി​വ​രം ല​ഭി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ പൊ​ലി​സ് പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നും വീ​ടു​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളു​ട​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടും.

അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് 112

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ 112 എ​ന്ന പൊ​ലി​സ് എ​മ​ർ​ജ​ൻ​സി ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. സം​ഭ​വ​സ്ഥ​ലം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ലൂ​ടെ പൊ​ലി​സ് സ​ഹാ​യം വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും.

ഓ​ണാ​ഘോ​ഷ വേ​ള​യി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും കേ​ര​ള പൊ​ലി​സി​ന്‍റെ വി​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് അ​ഭ്യ​ർ​ഥി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up