x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​പ്പു​ഴ​യാ​യി പൂ​ച്ചാ​ക്ക​ൽ തോ​ട്

വെബ് ഡെസ്ക്
Published: July 25, 2026 10:42 PM IST | Updated: July 25, 2026 10:42 PM IST

തോ​ട്ടി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് വെ​ള്ള​ത്തി​ന്‍റെ നി​റം മാ​റി​യ നി​ല​യി​ൽ

പൂ​ച്ചാ​ക്ക​ൽ: വേ​മ്പ​നാ​ട്ട് കാ​യ​ലി​നെ​യും കൈ​ത​പ്പു​ഴ കാ​യ​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പൂ​ച്ചാ​ക്ക​ൽ തോ​ട് മാ​ലി​ന്യ​വാ​ഹി​നി​യാ​യി മാ​റി. കാ​ടു​മൂ​ടി​യും പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞും കി​ട​ക്കു​ന്ന തോ​ട് നാ​ട്ടു​കാ​ർ​ക്ക് ശാ​പ​മാ​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ​കാ​ല​ത്ത് തോ​ട്ടി​ൽ കു​ളി​ച്ച പ​തി​ന​ഞ്ച് വ​യ​സു​കാ​ര​ൻ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ യാ​ഥാ​ർ​ഥ്യമാ​യി മാ​റി​യി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞവ​ർ​ഷം പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ൽ കു​ളി​ച്ച പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ജെ​ട്ടി​യി​ൽ കി​ഴ​ക്കേ മാ​യി​ത്ത​റ വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ ഗു​രു​ദ​ത്താ​ണ് പ​നി ബാ​ധി​ച്ച് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​ത്. തോ​ട്ടി​ലെ മ​ലി​ന​ജ​ല​ത്തി​ൽനി​ന്നു​ള്ള അ​മീ​ബ മൂ​ക്കി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ദ്ധ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഗു​രു​ദ​ത്തി​നൊ​പ്പം കു​ളി​ച്ച മ​റ്റു കു​ട്ടി​ക​ൾ ഇ​പ്പോ​ഴും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​നു​പി​ന്നാ​ലെ തോ​ട്ടി​ൽ കു​ളി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി തോ​ട്

പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലെ മ​ലി​ന​ജ​ല​വും പ​ഴം, പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ർ​ക്ക​റ്റി​ലെ മ​ലി​ന​ജ​ല​വും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും നേ​രി​ട്ട് എ​ത്തു​ന്ന​ത് ഈ ​തോ​ട്ടി​ലേ​ക്കാ​ണ്. കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ത്തെ ഉ​ൾ​ത്തോടു​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​കി എ​ത്തു​ന്ന​ത് പൂ​ച്ചാ​ക്ക​ൽ തോ​ട്ടിലേ​ക്കാ​ണ്. വ​ട​ക്ക് പാ​ണാ​വ​ള്ളി, തെ​ക്ക് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന തോ​ട് ഇ​പ്പോ​ൾ ക​റു​ത്തി​രു​ണ്ട് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്.

ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹി​കവി​രു​ദ്ധ​ർ ശു​ചി​മു​റി മാ​ലി​ന്യ​ം പോ​ലും തോ​ട്ടി​ലേ​ക്ക് ത​ള്ളു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലെ മൗ​നം ഈ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് വ​ള​മാ​വു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

അ​ടി​യ​ന്ത​ര
ഇ​ട​പെ​ട​ൽ വേ​ണം

ഒ​രു​കാ​ല​ത്ത് അ​ല​ക്കാ​നും കു​ളി​ക്കാ​നു​മു​ള്ള ആ​ശ്ര​യ​മാ​യി​രു​ന്ന ഈ ​ജ​ല​പാ​ത ഇ​പ്പോ​ൾ ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കു പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം കാ​ടു​ക​യ​റി മൂ​ടി​യി​രി​ക്കു​ന്നു. തോ​ട് ശു​ചീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും ക​ട​ലാ​സി​ൽ മാ​ത്രം ഒ​തു​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ തോ​ട് അ​ടി​യ​ന്ത​ര​മാ​യി ആ​ഴം കൂ​ട്ടി ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് മാ​ലി​ന്യസം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Poochakkal Canal

Recent News

Corehub Up