x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​പ്പാ​റ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍: 15 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി പ​തി​ച്ചു​ന​ല്‍​കും


Published: June 13, 2026 10:39 PM IST | Updated: June 13, 2026 10:39 PM IST

ശാ​ന്ത​ന്‍​പാ​റ: പൂ​പ്പാ​റ ടൗ​ണി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 15 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭൂ​മി പ​തി​ച്ചു​ന​ല്‍​കും. മ​റ്റൊ​രു സ്ഥ​ല​ത്തും വീ​ടും​ ഭൂ​മി​യും ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് സ്ഥ​ലം ന​ല്‍​കു​ന്ന​ത്. ഈ ​കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ശാ​ന്ത​ന്‍​പാ​റ​യി​ല്‍ ജില്ലാ ​ക​ള​ക്ട​ര്‍ ഡോ.​ ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ്എം​പി, സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ, ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ര്‍ വി.എം.​ ആ​ര്യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷ ദി​ലീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൂ​പ്പാ​റ​യി​ല്‍ പ​ന്നി​യാ​ര്‍ പു​ഴ​യു​ടെ പു​റ​മ്പോ​ക്കി​ലു​ണ്ടാ​യി​രു​ന്ന 29 വീ​ടു​ക​ളും മൂ​ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും 56 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 88 കെ​ട്ടി​ട​ങ്ങ​ളാ​ണ് 2024 ജ​നു​വ​രി 17ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​ന് പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

വീ​ടി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍ വാ​ട​ക​വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​ണ് ഇ​പ്പോ​ള്‍ താ​മ​സി​ച്ചു​വ​രു​ന്ന​ത്.

Tags : Poopara encroachment Nattuvishesham District News

Recent News

Corehub Up