അമ്പലപ്പുഴ: ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച പോസിറ്റീവ് പേരന്റിംഗിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട സെമിനാർ എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം അനുദിനം പുനർ നിർവചനത്തിനു വിധേയമാകുന്ന ഈ കാലഘട്ടത്തിൽ പോസിറ്റീവ് പേരന്റിംഗിന്റെ പ്രാധാന്യം വർധിക്കുകയാണെന്ന് എച്ച്. സലാം എംഎൽഎ പറഞ്ഞു. സ്മൈൽ 2026 എന്ന പേരിൽ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കളക്ടർ അലക് വർഗീസ് അധ്യക്ഷനായി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുന വർഗീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.ആർ. ദിലീപ് കുമാർ, ഡോ. എം. അനന്ത്, ഡോ. കോശി സി. പണിക്കർ, ഡോ. പാർവതി പ്രസാദ്, ഡോ. വിപിൻ കെ. രവി, ഡോ. കെ.എസ്. അനീഷ്, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ. സേതുനാഥ് എന്നിവർ സംസാരിച്ചു.
തുടർന്നു നടന്ന പാനൽ ചർച്ചയിൽ ജില്ലാപഞ്ചായത്തം അഡ്വ. അനില രാജു, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. എൽ.കെ. ഗായത്രി, തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് വിഭാഗം ഡോ. ദയ പാസ്കൽ, ആലപ്പുഴ ജനറൽ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. എം. പ്രവീൺ എന്നിവർ പോസിറ്റീവ് പേരന്റിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് അവതരണങ്ങൾ നടത്തി. രക്ഷിതാക്കളും വിദ്യാർഥികളും സ്കൂൾ കൗൺസലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടെ 800ൽപ്പരം പേർ പങ്കെടുത്തു. പിയർ എജ്യൂക്കേറ്റർമാരായി പരിശീലനം ലഭിച്ച കുട്ടികൾക്കുള്ള കിറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു.
Tags : nattu vishesham Positive Parenting