x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: October 13, 2026 11:34 PM IST | Updated: October 13, 2026 11:34 PM IST

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി. ​പ്ര​സാ​ദ് എം​എ​ല്‍​എ യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി

ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ലോ​ച​നാ​യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്നു. പി. ​പ്ര​സാ​ദ് എം​എ​ല്‍​എ ആ​വ​ശ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​യിനി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഓ​പ്പ​റേ​ഷ​ൻ തിയറ്റ​ർ, മോ​ർ​ച്ച​റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി എ​ത്തി​ക്കാ​ൻ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന് മ​ന്ത്രി നി​ർ​ദേശം ന​ൽ​കി.

മാ​ലി​ന്യസം​സ്‌​ക്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച​യ്ക്ക​കം കി​ഫ്ബി അ​നു​മ​തി ന​ൽ​കും. അ​നു​മ​തി ല​ഭ്യ​മാ​യാ​ലു​ട​ൻ ഹൈ​റ്റ്സ് തു​ട​ർ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​ള​രെ വേ​ഗം പ്ലാ​ന്‍റ് യ​ഥാ​ർ​ഥ്യ​മാ​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തീ​രു​മാ​ന​മാ​യി​രു​ന്ന​താ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​മൂ​ലം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത​നു​സ​രി​ച്ച് പു​തു​താ​യി ആ​റ് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ക്ലി​യ​റ​ൻ​സ് അ​ടി​യ​ന്തര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും സോ​ളാ​ർ പ​വ​ർ സി​സ്റ്റം ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യി.
64 സ്ലൈ​ഡ് സി​ടി സ്കാ​ന​ർ ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാ​മാ​യി ഒ​രു പ​വ​ർ ലോ​ൺ​ഡ്രി സ്ഥാ​പി​ക്കു​ന്ന വി​ഷ​യം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up