x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ​ക​ശേ​രി പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ട് നി​ര്‍​മാ​ണം 2.2 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​മെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി

വെബ് ഡെസ്ക്
Published: October 13, 2026 11:32 PM IST | Updated: October 13, 2026 11:32 PM IST

ചേ​ര്‍​ത്ത​ല: പ​ട്ട​ണ​ക്കാ​ട് ചെ​മ്പ​ക​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ട് നി​ര്‍​മിക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 2.2 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​താ​യി ചെ​മ്പ​ക​ശേ​രി ജ​ന​കീ​യ സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു. 2026 ഡി​സം​ബ​ര്‍ 31 ന​കം പു​റം​ബ​ണ്ട് നി​ര്‍​മാ​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ 242 ഏ​ക്ക​റി​ലെ നെ​ല്‍​കൃ​ഷി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഈ ​തു​ക ന​ഷ്ട​പ്പെ​ടു​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​വി. ഉ​ദ​യ​ഭാ​നു, ക​ണ്‍​വീ​ന​ര്‍ പി.​എ. സ​ജി​ത്ത്, ഷാ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

പി. ​പ്ര​സാ​ദ് എം​എ​ല്‍​എയു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ 2027 മാ​ര്‍​ച്ച് 31 വ​രെ വെ​ള്ളം വ​റ്റി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​വ​ര്‍ സ്വീ​ക​രി​ച്ച​ത്. എം​എ​ല്‍​എ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചെ​ങ്കി​ലും ഫ​ണ്ട് ലാ​പ്‌​സാ​ക്കു​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​ര്‍ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും ജ​ന​കീ​യ സ​മ​ര​സ​മി​തി ഭ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ഉ​പ്പു​വെ​ള്ളം ക​യ​റ്റി​യ​തുമൂ​ലം സ​മീ​പ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റു​ക​യും ശൗ​ചാ​ല​യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
നെ​ല്‍​കൃ​ഷി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ​യും ക​ള്ള​ക്കേ​സു​ക​ള്‍ ന​ല്‍​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പ​ട്ട​ണ​ക്കാ​ട് പഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൃ​ഷി ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളം വ​റ്റി​ക്കാ​ന്‍ വ​ലി​യ മോ​ട്ടോ​ര്‍ എ​ത്തി​ച്ചെ​ങ്കി​ലും ചി​ല​ര്‍ മോ​ട്ടോ​ര്‍ കേ​ടു​വ​രു​ത്തി​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up