ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണ സമ്മേളനം ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണില്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷന് പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 32- ാം അനുസ്മരണം ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്നു.
എംസിഎ ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണില്‍ ഉദ്ഘാടനം ചെയ്തു. ദദ്രാസന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ഭദ്രാസന ജനറല്‍ സെക്രട്ടറി എം. എം. തോമസ്, ജോര്‍ജ് യോഹന്നാന്, വില്സന് പട്ടേരില്‍, വില്സന് പാലവിള, ആശ സജി, ബെറ്റ്സി വര്‍ഗീസ്, ബിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Commemoration