x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു


Published: March 12, 2026 10:17 PM IST | Updated: March 12, 2026 10:17 PM IST

ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കി​യ ബി​വി-380 കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത​ക​ൾ​ക്ക് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ

ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ബി​വി-380 കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത​ക​ൾ​ക്ക് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന എ​ൽ​ഇ​ഡി​പി പ​ദ്ധ​തി​യാ​ണ് ബി​വി -380 കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക നി​ല​വാ​ര​മു​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 90 വ​നി​ത​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ആ​ദ്യ​ത്തെ ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ അ​റു​പ​ത് വ​നി​ത​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

യോ​ഗ​ത്തി​ൽ എ​ച്ച്ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ രാ​ജേ​ഷ് വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ചെ​റു​തോ​ണി യൂ​ണി​യ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. എ​ബി​ൻ തോ​മ​സ്, ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Poultry farming nattuvishesham local news

Recent News

Corehub Up