കല്കുണ്ട് കടമപ്പുഴ ജംഗ്ഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്ന നിലയില്‍.
കരുവാരകുണ്ട്: കാറ്റില്‍ മരം ഒടിഞ്ഞുവീണ് ട്രാന്‍സ്ഫോര്‍ അടക്കം വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇന്നലെ ഉച്ചയോടെ കല്കുണ്ട് കടമപ്പുഴ ജംഗ്ഷന് സമീപമാണ് സംഭവം. കനത്ത മഴയോടൊപ്പം അനുഭവപ്പെട്ട കാറ്റില്‍ വന്‍ ശബ്ദത്തോടെയാണ് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്ന് വീണത്
വൈദ്യുതി ലൈന്‍ പൊട്ടി തിരക്കേറിയ കല്കുണ്ട് റോഡിലാണ് വീണത്. ആര്‍ക്കും അപായമില്ല. കരുവാരകുണ്ട് വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ നിന്നെത്തിയ ജീവനക്കാര്‍ സ്ഥലത്തെത്തി മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയായിരുന്നു.