x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മ​ര​ണം കീ​ട​നാ​ശി​നി ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

വെബ് ഡെസ്ക്
Published: September 12, 2026 10:28 PM IST | Updated: September 12, 2026 10:28 PM IST

ഇ​ഹാ​ൻ, റി​ഹാ​ൻ

അ​ടി​മാ​ലി: ഇ​രു​മ്പു​പാ​ലം ഒ​ഴു​വ​ത്ത​ടം സ്വ​ദേ​ശി അ​ഫ്സ​ലി​ന്‍റെ ഒ​രു​വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഇ​ഹാ​നും റി​ഹാ​നും മ​രി​ച്ച​ത് കീ​ട​നാ​ശി​നി ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​വ​ർ​ക​ട്ടി​ന്‍റെ സ​മ​യ​ത്ത് താ​ഴെ വീ​ണ കീ​ട​നാ​ശി​നി അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി​ക​ൾ ക​ഴി​ച്ചി​രി​ക്കാം എ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ രാ​സ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും വ​ന്നാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു.

നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വെ​ള​ളി​യാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കീ​ട​നാ​ശി​നി​യു​ടെ കു​പ്പി ക​ണ്ടെ​ത്തി. ഒ​രു കു​ട്ടി​യു​ടെ കൈ​ത്ത​ണ്ട​യി​ൽ രാ​സ​പ​ദാ​ർ​ഥ​ത്തി​ന്‍റെ അം​ശ​വും ഉ​ണ്ടാ​യി​രു​ന്നു. അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ അ​ഫ്സ​ലും ഭാ​ര്യ സാ​ന്ദ്ര​യും ര​ണ്ടു​മാ​സം മു​ൻ​പാ​ണ് ഒ​ഴു​ക​ത്ത​ട​ത്ത് വാ​ട​ക​യ്ക്ക് താ​മ​സം തു​ട​ങ്ങി​യ​ത്. നാ​ട്ടു​കാ​ർ​ക്ക് ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത​യി​ല്ല. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Twins died

Recent News

Corehub Up