x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ജാ​ഗ്ര​താ യോ​ഗം

വെബ് ഡെസ്ക്
Published: August 6, 2026 02:44 AM IST | Updated: August 6, 2026 02:44 AM IST

ഷൊ​ർ​ണൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര ജാ​ഗ്ര​താ​യോ​ഗം ചേ​ർ​ന്നു. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യു​ടെ​യും മ​ഴ​ക്കെ​ടു​തി ഭീ​ഷ​ണി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നാ​ടി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ഹാ​ളി​ൽ പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന​ത്. മ​ഴ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ന​ഗ​ര​സ​ഭ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​വ​ശ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നാ​യി സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും, ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ വ​കു​പ്പു​ക​ൾ ത​മ്മി​ൽ കൃ​ത്യ​മാ​യ ഏ​കോ​പ​നം ഉ​റ​പ്പു​വ​രു​ത്തു​വാ​നും തീ​രു​മാ​ന​മാ​യി.

മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ന​ഗ​ര​സ​ഭ​യും മു​ഴു​വ​ൻ സ​ഹാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പി. ​നി​ർ​മ​ല പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews meeting

Recent News

Corehub Up