x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ച്ച​ക്ക​ഞ്ഞി​ക്കാ​യി കൂ​ട്ടി​യും കിഴിച്ചും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍


Published: June 28, 2026 11:28 PM IST | Updated: June 28, 2026 11:28 PM IST

കോ​​ട്ട​​യം: അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഉ​​ച്ച​​ക്ക​​ഞ്ഞി​​ക്കാ​​യി ക​​ണ​​ക്കു​​ കൂ​​ട്ടി​​യും കിഴിച്ചും പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ര്‍. പ​​ച്ച​​ക്ക​​റി​​യു​​ടെ​​യും പ​​ല​​ച​​ര​​ക്കി​​ന്‍റെ​​യും വി​​ല​​വ​​ര്‍​ധ​​ന​​യ്ക്കൊ​​പ്പം പാ​​ച​​ക​​വാ​​ത​​ക വി​​ല​​വ​​ര്‍​ധ​​ന​​യും ക്ഷാ​​മ​​വും കൂ​​ടി​​യാ​​യ​​തോ​​ടെ വ​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണു സ്‌​​കൂ​​ള്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ര്‍. സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചു പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രാ​​യി എ​​ത്തി​​യ​​വ​​ര്‍ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ വ​​ല​​യു​​മ്പോ​​ള്‍, നി​​ര​​വ​​ധി സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ള്‍ ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​തു പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കു​​ന്നു.

സൗ​​ജ​​ന്യ​​മാ​​യി കേ​​ന്ദ്രം ന​​ല്‍​കു​​ന്ന അ​​രി സ്‌​​കൂ​​ള്‍ തു​​റ​​ക്കും മു​​മ്പേ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. പാ​​ച​​ക ചെ​​ല​​വി​​നും ക​​റി​​ക​​ള്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​മാ​​യി അ​​ഞ്ചാം ക്ലാ​​സ് വ​​രെ ഒ​​രു കു​​ട്ടി​​ക്ക് 6.78 രൂ​​പ​​യും എ​​ട്ടാം ക്ലാ​​സ് വ​​രെ 10.17 രൂ​​പ​​യു​​മാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു പു​​റ​​മേ ആ​​ഴ്ച​​യി​​ല്‍ ര​​ണ്ടു ദി​​വ​​സം മു​​ട്ട​​യും പാ​​ലും ന​​ല്‍​ക​​ണം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മെ​​നു പു​​തു​​ക്കു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ ചെ​​ല​​വേ​​റി​​യ​​താ​​യി അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു.

പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കു തീ ​​വി​​ല​​യാ​​ണ്. സാ​​മ്പാ​​ര്‍ ത​​യാ​​റാ​​ക്കി​​യാ​​ല്‍ പോ​​ലും ബ​​ജ​​റ്റ് വി​​ഹി​​തം മ​​റി​​ക​​ട​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണു പ​​ല സ്‌​​കൂ​​ളു​​ക​​ളും. അ​​ധ്യാ​​പ​​ക​​ര്‍ പ​​ണം സ്വ​​രൂ​​പി​​ച്ചും വീ​​ടു​​ക​​ളി​​ല്‍​നി​​ന്നു പ​​ച്ച​​ക്ക​​റി​​ക​​ള്‍ കൊ​​ണ്ടു​​വ​​ന്നും വാ​​ങ്ങി​​യു​​മൊ​​ക്കെ​​യാ​​ണു പ​​ല സ്‌​​കൂ​​ളു​​ക​​ളും പ​​ദ്ധ​​തി മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. പാ​​ച​​ക​​വാ​​ത​​ക​​ത്തി​​നും പാ​​ലി​​നും വി​​ല വ​​ര്‍​ധി​​ച്ച​​ത് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി.
100 കു​​ട്ടി​​ക​​ള്‍​ക്കു ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കാ​​ന്‍ മാ​​സം കു​​റ​​ഞ്ഞ​​തു ര​​ണ്ടു വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍ വേ​​ണ​​മെ​​ന്നാ​​ണു ക​​ണ​​ക്ക്. പാ​​ലു കാ​​ച്ചാ​​നും മു​​ട്ട പു​​ഴു​​ങ്ങാ​​നും പാ​​ച​​ക വാ​​ത​​കം ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ടി വ​​രു​​ന്ന​​തോ​​ടെ ചെ​​ല​​വേ​​റും. യ​​ഥാ​​സ​​മ​​യം, പ​​ദ്ധ​​തി​​യു​​ടെ തു​​ക കി​​ട്ടാ​​റി​​ല്ലെ​​ന്ന​​തും അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ശ​​ങ്ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു.

പ​​ദ്ധ​​തി​​യു​​ടെ പ​​ണ​​ച്ചെ​​ല​​വി​​നു പു​​റ​​മേ ര​​ജി​​സ്റ്റ​​ര്‍ ത​​യാ​​റാ​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ള്‍ കൂ​​ടി​​യാ​​കു​​മ്പോ​​ള്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ര്‍​ക്കു മ​​റ്റൊ​​ന്നി​​നും സ​​മ​​യ​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. പു​​തു​​താ​​യി ചാ​​ര്‍​ജെ​​ടു​​ത്ത​​വ​​ര്‍ ക​​ണ​​ക്ക് ത​​യാ​​റാ​​ക്കാ​​നും മ​​റ്റും ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ്. ഇ​​തി​​നൊ​​പ്പം വി​​ല​​വ​​ര്‍​ധ​​ന പ്ര​​തി​​സ​​ന്ധി​​കൂ​​ടി വ​​ന്ന​​തോ​​ടെ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രി​​ല്‍ പ​​ല​​രു​​ടെ​​യും ഉ​​റ​​ക്കം ന​​ഷ്ട​​പ്പെ​​ട്ട അ​​വ​​സ്ഥ​​യാ​​ണ്.

വി​​റ​​ക​​ടു​​പ്പ് വീ​​ണ്ടും വ​​രു​​ന്നു
വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ സ്‌​​കൂ​​ള്‍ പാ​​ച​​ക​​ശാ​​ല​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ വി​​റ​​ക​​ടു​​പ്പു​​ക​​ള്‍ വീ​​ണ്ടും വ​​രു​​ന്നു. പാ​​ച​​ക വാ​​ത​​ക ല​​ഭ്യ​​ത​​യി​​ല്‍ കു​​റ​​വു വ​​രാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ വി​​റ​​ക​​ടു​​പ്പ് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു. പാ​​ച​​ക വാ​​ത​​ക ല​​ഭ്യ​​ത പ​​ഴ​​യ നി​​ല​​യി​​ലാ​​യാ​​ല്‍ വി​​റ​​ക​​ടു​​പ്പ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നു നി​​ര്‍​ദേ​​ശ​​മു​​ണ്ടെ​​ങ്കി​​ലും ല​​ഭ്യ​​ത​​ക്കു​​റ​​വ് നീ​​ളു​​മെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ശ​​ങ്ക. കു​​മ​​ര​​ക​​ത്തെ സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​ര്‍ വാ​​ങ്ങി ന​​ല്‍​കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ളി​​ലും പാ​​ച​​ക വാ​​ത​​കം ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നു മൂ​​ന്നു വ​​ര്‍​ഷം മു​​മ്പ് കേ​​ന്ദ്രം നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്നു. അ​​ടു​​പ്പും കേ​​ന്ദ്രം ന​​ല്‍​കി​​യി​​രു​​ന്നു. ഇ​​തോ​​ടെ മി​​ക്ക സ്‌​​കൂ​​ളു​​ക​​ളു​​ടെ​​യും അ​​ടു​​ക്ക​​ള ന​​വീ​​ക​​രി​​ച്ച് വി​​റ​​ക​​ടു​​പ്പ് ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. സ്ഥ​​ല​​സൗ​​ക​​ര്യം കു​​റ​​വാ​​യ മി​​ക്ക സ്‌​​കൂ​​ളു​​ക​​ളി​​ലും നി​​ല​​വി​​ല്‍ വി​​റ​​ക​​ടു​​പ്പ് ഉ​​പ​​യോ​​ഗി​​ക്കാ​​നേ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. മു​​റ്റ​​ത്ത് അ​​ടു​​പ്പു​​ക​​ള്‍ കൂ​​ട്ടാ​​മെ​​ങ്കി​​ലും മ​​ഴ വി​​ല്ല​​നാ​​കും.

വി​​റ​​ക​​ടു​​പ്പു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​മ്പോ​​ള്‍ പ്രാ​​യോ​​ഗി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ ഏറെയുണ്ടെ​​ന്നും അ​​ധ്യാ​​പ​​ക​​രും പാ​​ച​​ക തൊ​​ഴി​​ലാ​​ളി​​ക​​ളും പ​​റ​​യു​​ന്നു.

Tags : disperse for lunch Nattuvishesham Districte news

Recent News

Corehub Up