x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദനം; ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ പ​രാ​തി


Published: May 12, 2026 10:32 PM IST | Updated: May 12, 2026 10:32 PM IST

റോ​ഡി​ലെ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഹെ​ൽ​മ​റ്റു​മാ​യി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ക്കാ​ൻ മു​തി​രു​ന്ന ദ​മ്പ​തി​ക​ൾ.

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് -മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യബ​സ് ഡ്രൈ​വ​ർ​ക്കു നേ​രേ ദ​മ്പ​തി​ക​ളു​ടെ അ​ക്ര​മം. മ​ർ​ദ​ന​ത്തി​ൽ മൂ​ക്കി​നു പ​രി​ക്കേ​റ്റ ക​ടു​കോ​യി​ക്ക​ൽ ബ​സി​ലെ ഡ്രൈ​വ​ർ ബേ​ബി ചാ​ക്കോ​യെ (51) ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മൈ​ത്രി ജം​ഗ്ഷ​നു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​ശ്ര​ദ്ധ​മാ​യി ബ സി​നു മു​ന്നി​ലേ​ക്ക് വെ​ട്ടി​ച്ചു ക​യ​റ്റി​യ​ത് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ദ​മ്പ​തി​ക​ൾ മു​ട്ടം കു​ള​ത്തി​ന് സ​മീ​പം ബൈ​ക്ക് ബ​സി​നു കു​റു​കെ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന ബേ​ബി ചാ​ക്കോ​യെ ദ​മ്പ​തി​ക​ൾ ചേ​ർ​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി. യു​വാ​വും യു​വ​തി​യും ചേ​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഹെ​ൽ​മ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ക്കി​നു പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ഡ്രൈ​വ​ർ ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ്‌ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Private bus nattuvishesham local news

Recent News

Corehub Up