x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​യ​​റ്റാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ

വെബ് ഡെസ്ക്
Published: August 13, 2026 11:38 PM IST | Updated: August 13, 2026 11:38 PM IST

പ്രതീകാത്മക ചിത്രം

പാ​​മ്പാ​​ടി: സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​യ​​റ്റു​​ന്നി​​ല്ലെ​​ന്ന് പ​​രാ​​തി. കെ​​കെ റോ​​ഡി​​ൽ ചേ​​ന്നം​​പ​​ള്ളി, വ​​ട്ട​​മ​​ല​​പ്പ​​ടി, നെ​​ടും​​കു​​ഴി, അ​​ണ്ണാ​​ടി​​വ​​യ​​ൽ തു​​ട​​ങ്ങി​​യ​​ സ്‌​​റ്റോ​​പ്പു​​ക​​ളി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​യ​​റ്റാ​​തെ ബ​സ് പോ​​കു​​ന്ന​​ത്. ഇ​​ത് നാ​​ട്ടു​​കാ​​രി​​ൽ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. സ​​മ​​യ​​ത്തി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക്ലാ​​സി​​ൽ ക​​യ​​റാ​​നാ​​കു​​ന്നി​​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളും പ​രാ​തി പ​റ​യു​ന്നു.

പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളും പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തു​​ണ്ട്. ഷീ​​ല കു​​ര്യ​​ൻ, സൂ​​സ​​മ്മ കു​​രു​​വി​​ള എ​​ന്നി​​വ​​രാ​​ണ് പോ​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. പോ​ലീ​​സ് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ പ​​റ​​ഞ്ഞു. രാ​​വി​​ലെ 7.45 മു​​ത​​ൽ ബ​​സു​​ക​​ൾ സ്‌​​റ്റോ​​പ്പി​​ൽ നി​​ർ​​ത്തു​​ന്നി​​ല്ലെ​​ന്നാ​​ണ് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും പ​​രാ​​തി. വി​​ഷ​​യ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ള നി​​ർ​​ബ​​ന്ധ​​മാ​​യും ക​​യ​​റ്റ​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന് പാ​​മ്പാ​​ടി എ​​സ്ഐ വി.​ ​വി​​ദ്യ അ​​റി​​യി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Private buse

Recent News

Corehub Up