x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് പി​ടി​കൂ​ടി


Published: July 12, 2026 06:36 AM IST | Updated: July 12, 2026 06:36 AM IST

കാ​ക്കാ​മൂ​ല തെ​റ്റി​വി​ള​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍​നി​ന്നും എ​ക്സൈ​സ് സം​ഘം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്നു.

നേമം/നെ​യ്യാ​റ്റി​ന്‍​ക​ര: എ​ക്സൈ​സ് റെ​യ്ഡി​ല്‍ 1200 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ക്കാ​മൂ​ല തെ​റ്റി​വി​ള സ്വ​ദേ​ശി ഷൈ​ജു​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. പു​ന്ന​മൂ​ട് സ്കൂ​ള്‍ പ​രി​സ​ര​ത്തു നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​യാ​ളി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു തെ​റ്റി​വി​ള​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ ഈ ​ഉ​ത്പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​താ​യി എ​ക്സൈ​സ് അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ആ ​വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ റോ​ബി​ന്‍ വാ​വ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up