പ്രതീകാത്മക ചിത്രം
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിനെ പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്എ) ഉൾപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ പള്ളിപ്പടി റെസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.
പതിറ്റാണ്ടുകളായി മലയോര മേഖലയിൽ കൃഷി ചെയ്തും വീടുവെച്ചും സമാധാനപരമായി ജീവിക്കുന്ന സാധാരണക്കാരെ വഴിയാധാരമാക്കുന്ന തീരുമാനമാണിതെന്ന് യോഗം ആരോപിച്ചു.
ജനവാസ മേഖലകളെയും കാർഷിക ഭൂമികളെയും പൂർണമായും ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. തിരുവമ്പാടിയെ ഇഎസ്എ. പട്ടികയിൽനിന്ന് അടിയന്തരമായി ഒഴിവാക്കാൻ ഗ്രാമപഞ്ചായത്തും അധികാരികളും ജനപ്രതിനിധികളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രദേശവാസികളുടെ പ്രതിഷേധം ഇ-മെയിൽ മുഖേനയും കത്ത് മുഖേനയും അധികാരികളെ അറിയിക്കുന്നതിനായി പുല്ലൂരാംപാറ ഹെൽപ് ഡെസ്ക് വരും ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ പ്രസിഡന്റ് ടി.ടി. കുര്യൻ അധ്യക്ഷത വഹിച്ചു. ജോസ് മാത്യു, ജോർജ് ഓണാട്ട്, ഷിജു ചെമ്പനാനി, പി.ജെ. ലാൽ, മാത്യു കുമ്പാനി, ബേബി അരഞ്ഞാണി, ഷീജ ജോൺസൺ, റീബ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Tags : sensitive area NattuVishasham DistrictNews