x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്ന് നി​ല്‍​പ്പ് സ​മ​രം


Published: August 16, 2026 07:16 AM IST | Updated: August 16, 2026 07:16 AM IST

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ ട്രെ​യി​ന്‍ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍. ഉ​ത്ത​ര​മ​ല​ബാ​റി​ലേ​ക്ക് മ​ധ്യ​കേ​ര​ള​ത്തി​ല്‍ നി​ന്നും പാ​ല​ക്കാ​ട്ടു​നി​ന്നും മെ​മു സ​ര്‍​വീ​സ് അ​ട​ക്കം തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​ബാ​ര്‍ ട്രെ​യി​ന്‍ പാ​സ​ഞ്ചേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ന് നി​ല്‍​പ്പ് സ​മ​രം ന​ട​ത്തും. കോ​ഴി​ക്കോ​ട് നാ​ലാം പ്ലാ​റ്റ്‌​ഫോ​മി​ല്‍ ന​ട​ക്കു​ന്ന സ​മ​രം കെ. ​ജ​യ​ന്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​വി​ലെ 7.40 ന് ​സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കോ​ഴി​ക്കോ​ട്-​തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍ ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വൈ​കു​ന്നേ​രം സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന തൃ​ശൂ​ര്‍-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​റും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. പാ​ല​ക്കാ​ട് ക​ണ്ണൂ​ര്‍-​എ​ക്‌​സ്പ്ര​സ് (16611) വൈ​കു​ന്നേ​രം നാ​ലി​ന് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നും പു​റ​പ്പെ​ടും​വി​ധം സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Protest at Kozhikode Railway Station

Recent News

Corehub Up