x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ണ്‍​പെ​രു​മ​യു​ടെ നി​റ​വി​ൽ പിഎ​സ്എ​സ്പി വ​നി​താ​ദി​നാ​ഘോ​ഷം


Published: March 8, 2026 06:46 AM IST | Updated: March 8, 2026 06:46 AM IST

പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​വും 2026 വ​നി​താ ക​ർ​ഷ​ക വ​ർ​ഷാ​ച​ര​ണ​വും സം​യോ​ജി​പ്പി​ച്ച് മ​ഹി​ളാ പ്ര​യാ​ണ്‍ എ​ന്ന പേ​രി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച വ​നി​താദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പെ​ണ്‍​പെ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​യി മാ​റി.

വ​നി​താ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 800 ലേ​റെ സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക​ഘോ​ഷ​യാ​ത്ര ന​ബാ​ർ​ഡ് ജി​ല്ലാ ഡി​ഡി​എം ക​വി​താ റാം ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് എ​സ്ഐ വി. ​ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ്എ​സ്പി ജി​ല്ലാ വി​മ​ൻ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് ഡാ​ർ​ലി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ത്രീ​ത്വ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ക​ണം വ​നി​ത​ക​ളു​ടെ ജീ​വി​ത​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പും പി​എ​സ്എ​സ്പി ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

മു​ഖ്യാ​തി​ഥി​യാ​യ വ​നി​താ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭു​വ​നേ​ശ്വ​രി​യെ ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. പി​എ​സ്എ​സ്പി യു​ടെ വ​നി​താ​സം​ഘ​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത​ക​ൾ, 25 വ​ർ​ഷം പി​എ​സ്എ​സ്പി സ്റ്റാ​ഫാ​യി സേ​വ​നം ചെ​യ്ത പ്രീ​തി രാ​ജ​ൻ, മി​ക​ച്ച സം​രം​ഭ​ക​ർ, എ​ന്നി​വ​ർ​ക്ക് ബി​ഷ​പ് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

വ​നി​ത​ക​ൾ​ക്കു​ള​ള പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ പീ​പ്പി​ൾ​സ് ഷീ ​സ്കി​ൽ ഡോ. ​സീ​മ ഉ​ദ്്ഘാ​ട​നം ചെ​യ്തു. വി. ​ല​ത, ജ​ഷി​ത, വി​നീ​ത സെ​ബാ​സ്റ്റ്യ​ൻ, സി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ഹി​ളാ​പ്ര​യാ​ണ്‍ 2026 മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് പി​എ​സ്എ​സ്പി പ്ര​സി​ഡ​ന്‍റ് മോ​ൺ ജി​ജോ ചാ​ല​യ്ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ല്കി. ജെ ​എ​സ്എ​സ് പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജെ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. വി​വി​ധ ബ്ലോ​ക്ക് ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.
സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ്‍​വീ​ന​ർ​മാ​രാ​യ വ​ത്സ​മ്മ, ടി​ൻ​സി, ബാ​ബു, വി​മ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​സാ​ൻ​ജോ, പി​എ​സ്എ​സ്പി സ്റ്റാ​ഫ്, ജി​ല്ലാ​ഫെ​ഡ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Tags : nattu vishesham PSPP Women's Day celebration

Recent News

Corehub Up