മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ഹൈസ്കൂൾ കെട്ടിടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്
മാള: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഏറെ മുന്നേറിയെന്നു വ്യവസായ മന്ത്രി പി. രാജീവ്. മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തലമുറകളെ വിദ്യാസമ്പന്നരാക്കി മാറ്റുന്നതിലും ഉന്നതതലങ്ങളിലേക്ക് ഉയർത്തുന്നതിലും സെന്റ് ആന്റണീസ് സ്കൂൾ വഹിച്ച പങ്ക് മഹനീയമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണവും നടത്തി.
കൺസ്ട്രക്ഷൻ കൺവീനർ സ്റ്റാൻലി പോൾ താക്കോൽസമർപ്പണം നടത്തി. ജനറൽ കൺവീനർ പി. എ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ ഓർമക്കുറിപ്പ് നടത്തി. വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ സ്മരണിക പ്രകാശനം ചെയ്തു.
വി.ആർ. സുനിൽകുമാർ എംഎൽഎ, മാനേജർ ഫാ. ജോർജ് പാറേമൻ, മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ്, രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എ. അഷറഫ്, വാർഡ് അംഗം യദു കൃഷ്ണൻ, എഇഒ കെ. കെ. സുരേഷ്, പ്രിൻസിപ്പൽ എം.ടി. മോളി എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റി എ. കെ. തോമസ്, കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി പള്ളൻ, ഫിനാൻസ് കൺവീനർ പീറ്റർ പാറേക്കാട്ട്, പിടിഎ പ്രസിഡന്റ് എം.വി. ഗിരീഷ്, ക്ലിഫി കളപ്പറമ്പത്ത്, ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.പി. റീന എന്നിവർ പ്രസംഗിച്ചു.