x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ: 1,63,495 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് ന​ൽ​കി


Published: June 29, 2026 06:01 AM IST | Updated: June 29, 2026 06:01 AM IST

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ 1,63,495 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് ന​ൽ​കി. ഇ​തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 857 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള 1,89,345 കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. അ​തി​ൽ 86.35 ശ​ത​മാ​നം പേ​ർ​ക്കാ​ണ് ആ​ദ്യ​ദി​നം പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്ച തു​ള്ളി​മ​രു​ന്ന് കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ എ​ത്തി വാ​ക്സി​ൻ ന​ൽ​കും. 2187 സാ​ധാ​ര​ണ ബൂ​ത്തു​ക​ളും 54 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ്സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും ആ​ദ്യ​ദി​നം പ്ര​വ​ർ​ത്തി​ച്ചു.

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചീ​റോ​ത്ത് ക​ല്ലാ​ച്ചീ​മ്മ​ൽ എം​എ​ൽ​പി സ്കൂ​ളി​ൽ കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​തീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​പി. രാ​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി ന​ട​ത്തി.

പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡ് ഓ​പ്പ​ൺ സ്റ്റേ​ജി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ പ​ൾ​സ് പോ​ളി​യോ ദി​നാ​ചാ​ര​ണ സ​ന്ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ. ഫി​റോ​സ് ഖാ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബി​ജു എ​ണ്ണാ​റ മ​ണ്ണി​ൽ, മ​റി​യാ​മ്മ ബാ​ബു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ലാ​ൽ, തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up