x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ൽ വേ​റി​ട്ട അ​ധ്യാ​യ​മെ​ഴു​തി പു​നി​ത രാ​ജ​ൻ

ജോ​ജി വ​ർ​ഗീ​സ് 
Published: June 13, 2026 06:01 AM IST | Updated: June 13, 2026 06:01 AM IST

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ട​ത്തി​ൽ പു​നി​ത രാ​ജ​ൻ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ൽ വേ​റി​ട്ട അ​ധ്യാ​യം എ​ഴു​തു​ക​യാ​ണ് ചു​ള്ളി​യോ​ട് ആ​ന​പ്പാ​റ​യി​ലെ വീ​ട്ട​മ്മ ഈ​ന്തു​ങ്ക​ൽ പു​നി​ത രാ​ജ​ൻ. 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഷെ​ഡി​ൽ ന​ട​ത്തു​ന്ന കൂ​ണ്‍ കൃ​ഷി​യി​ലൂ​ടെ അ​വ​ർ ദി​നേ​ന നേ​ടു​ന്ന​ത് മെ​ച്ച​പ്പ​ട്ട വ​രു​മാ​നം. ദി​വ​സം 50 മു​ത​ൽ 80 വ​രെ പാ​ക്ക​റ്റ് ചി​പ്പി​ക്കൂ​ണാ​ണ് പു​നി​ത ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

കൃ​ഷി വെ​റും ഉ​പ​ജീ​വ​ന മാ​ർ​ഗ​മ​ല്ല, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും വ​ഴി​കൂ​ടി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പു​നി​ത. ചെ​റി​യ തോ​തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സം​രം​ഭം പ്ര​ദേ​ശ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ശ്വാ​സ​ത്തോ​ടെ തേ​ടി​യെ​ത്തു​ന്ന ഒ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​നി​ത​യു​ടെ ഷെ​ഡി​ൽ വി​ള​യു​ന്ന ചി​പ്പി​ക്കൂ​ണ്‍ എ​ത്തു​ന്നു​ണ്ട്. പു​തു​മ​യും ഗു​ണ​നി​ല​വാ​ര​വും നി​ല​നി​ർ​ത്തു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യു​മാ​ണ്. At o Z Madonna Mushroosm എ​ന്ന ബ്രാ​ൻ​ഡ് നാ​മ​ത്തി​ലാ​ണ് ചി​പ്പി​ക്കൂ​ണ്‍ വി​പ​ണ​നം.

കൗ​തു​ക​ത്തി​ൽ​നി​ന്ന് സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക്

സാ​ധാ​ര​ണ കു​ടും​ബ​ജീ​വി​ത​ത്തി​നി​ട​യി​ലാ​ണ് പു​നി​ത​യ്ക്ക് കൂ​ണ്‍​കൃ​ഷി​യി​ൽ താ​ത്പ​ര്യം ജ​നി​ച്ച​ത്. ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​യ ഭ​ക്ഷ്യ​വി​ള​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മാ​ണ് ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ലേ​ക്ക് ന​യി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യ അ​ള​വി​ൽ ഉ​ത്പാ​ദ​നം ന​ട​ത്തി.

മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കൃ​ഷി വി​പു​ലീ​ക​ര​ണ​ത്തി​ന് പ്രേ​ര​ണ​യാ​യ​ത്. കൂ​ണ്‍​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ താ​പ​നി​ല, ഈ​ർ​പ്പം, ശു​ചി​ത്വം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ചി​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു. എ​ന്നാ​ൽ നി​ര​ന്ത​ര​മാ​യ പ​ഠ​ന​വും അ​നു​ഭ​വ​പ​രി​ച​യ​വും വ​ഴി അ​വ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ച്ചു.

എ​ല്ലാ കാ​ലാ​വ​സ്ഥ​യ്ക്കും യോ​ജ്യ​മാ​യ കൃ​ഷി

ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം പ​ല വി​ള​ക​ളെ​യും ബാ​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വേ​ന​ൽ, വ​ർ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ട​ത്താ​വു​ന്ന​താ​ണ് ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി. ആ​വ​ശ്യ​മാ​യ അ​ന്ത​രീ​ക്ഷം ഷെ​ഡി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ഉ​ത്പ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​റി​ല്ല. കു​റ​ഞ്ഞ സ്ഥ​ല​ത്തും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ക്ഷേ​പ​ത്തി​ലും ആ​രം​ഭി​ക്കാ​വു​ന്ന സം​രം​ഭ​മാ​ണി​തെ​ന്നും തൊ​ഴി​ൽ തേ​ടു​ന്ന സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മി​ക​ച്ച സാ​ധ്യ​ത​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്നും പു​നി​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​രോ​ഗ്യ​ത്തി​നും രു​ചി​ക്കും പ്രാ​ധാ​ന്യം

ആ​രോ​ഗ്യ അ​വബോ​ധ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ണി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഉ​യ​രു​ക​യാ​ണ്. പ്രോ​ട്ടീ​ൻ, ഫൈ​ബ​ർ, വി​വി​ധ ധാ​തു​ക്ക​ൾ എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ ചി​പ്പി​ക്കൂ​ണ്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ല​രും സ്വീ​ക​രി​ക്കു​ന്ന​ത്.

നാ​ട​ൻ കൂ​ണി​ന്‍റെ സ്വാ​ദി​നോ​ട് സാ​മ്യ​മു​ള്ള രു​ചി ല​ഭി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ചി​പ്പി​ക്കൂ​ണ്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ക​റി​ക​ളി​ലും ഫ്രൈയി​ലും ബി​രി​യാ​ണി​യി​ലും മ​റ്റു വി​ഭ​വ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തും ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭ​ർ​ത്താ​വ് രാ​ജ​ൻ പു​നി​ത​യ്ക്കൊ​പ്പം സ​ജീ​വ​മാ​ണ്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം മു​ത​ൽ ഉ​ത്പ​ന്ന വി​പ​ണ​നം വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ജ​ന്‍റെ പി​ന്തു​ണ പു​നി​ത​യ്ക്കു​ണ്ട്. സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ പു​നി​ത ആ​രം​ഭി​ച്ച സം​രം​ഭം ഇ​ന്ന് പ​ല​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്. കൂ​ണ്‍​കൃ​ഷി​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ നി​ര​വ​ധി പേ​ർ ഇ​വ​രെ സ​മീ​പി​ക്കാ​റു​ണ്ട്. അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും പു​തു​താ​യി സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും അ​വ​ർ​ക്ക് മ​ടി​യി​ല്ല.

ഭാ​വി പ​ദ്ധ​തി​ക​ൾ

ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പു​നി​ത​യ്ക്കു​ണ്ട്. ഉ​ണ​ക്കി​യ കൂ​ണ്‍, കൂ​ണ്‍ പൊ​ടി തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ആ​ക്ഷി​ത രാ​ജ്, ആ​ക്ഷി​ത എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ഫോ​ണ്‍: 9025095250.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up