x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ് ഗെ​യ്‌ലിനെ കാത്ത് പുതുപ്പള്ളി

വെബ് ഡെസ്ക്
Published: August 28, 2026 12:16 AM IST | Updated: August 28, 2026 12:16 AM IST

ക്രി​​സ് ഗെ​​യ്‌ൽ

പു​​തു​​പ്പ​​ള്ളി: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ക്രി​​ക്ക​​റ്റ് താ​​രം ക്രി​​സ് ഗെ​​യ്‌ൽ 30ന് ​​രാ​​വി​​ലെ 10ന് ​​പു​​തു​​പ്പ​​ള്ളി​​യി​​ലെ​​ത്തും. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ല്ല​​റ​​യി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി​​യ​​ശേ​​ഷം ജോ​​ര്‍​ജി​​യ​​ന്‍ പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പൊ​​തു​​പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

പു​​തു​​പ്പ​​ള്ളി പൈ​​തൃ​​ക സാം​​സ്‌​​കാ​​രി​​ക സ​​മി​​തി​​യു​​ടെ ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​മാ​​യു​​ള്ള സം​​വാ​​ദ​​വും ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ന്‍റെ​​യും പു​​തു​​പ്പ​​ള്ളി​​യു​​ടെ​​യും ത​​ന​​ത് ക​​ലാ-​​സാം​​സ്‌​​കാ​​രി​​ക പാ​​ര​​മ്പ​​ര്യം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ക​​ഥ​​ക​​ളി, പു​​ലി​​ക​​ളി, കൂ​​ടി​​യാ​​ട്ടം, ക​​ള​​രി​​പ്പ​​യ​​റ്റ്, തി​​രു​​വാ​​തി​​ര, കൂ​​ത്ത്, പ​​ഞ്ചാ​​രി​​മേ​​ളം ഉ​​ള്‍​പ്പെ​​ടെ 11 ക​​ലാ​​രൂ​​പ​​ങ്ങ​​ള്‍ അ​​ണി​​നി​​ര​​ക്കു​​ന്ന പ്ര​​ത്യേ​​ക ഘോ​​ഷ​​യാ​​ത്ര​​യോ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ സ്വീ​​ക​​രി​​ക്കു​​ക. പു​​തു​​പ്പ​​ള്ളി​​യു​​ടെ കാ​​യി​​ക-​​സാം​​സ്‌​​കാ​​രി​​ക മേ​​ഖ​​ല​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​ന് അ​​ന്താ​​രാ​ഷ്‌​ട്ര​ശ്ര​​ദ്ധ​​യും പു​​തി​​യ സാ​​ധ്യ​​ത​​ക​​ളും സൃ​​ഷ്ടി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, ക​​ലാ-​​സാം​​സ്‌​​കാ​​രി​​ക-​​കാ​​യി​​ക മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ​​ര്‍, വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍, പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. പൊ​​തു​​പ​​രി​​പാ​​ടി​​ക്കു​​ശേ​​ഷം മ​​ട​​ങ്ങു​​ന്ന യാ​​ത്ര​​യി​​ല്‍ വെ​​ണ്ണി​​മ​​ല​​യി​​ല്‍ അ​​ന്താ​​രാ​ഷ്‌​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന സ്ഥ​​ലം ക്രി​​സ് ഗെ​​യ്ൽ സ​​ന്ദ​​ര്‍​ശി​​ക്കും. പു​​തു​​പ്പ​​ള്ളി​​യെ മി​​ക​​ച്ച കാ​​യി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള കേ​​ന്ദ്ര​​മാ​​യി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ന്ദ​​ര്‍​ശ​​നം പ്ര​​ചോ​​ദ​​ന​​മാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത​​തെ​​ന്ന് സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up