പ്രതീകാത്മക ചിത്രം
കൊല്ലം: ക്വയിലോണ് അത്ലറ്റിക് ക്ലബിന്റെ മൂന്നുദിവസം നീളുന്ന ഓണാഘോഷം നാളെ വൈകുന്നേരം 4. 30ന് ക്യുഎസി ഗ്രൗണ്ടില് മേയര് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് ഗ്രൗണ്ടില് നിന്ന് അംഗങ്ങള് പങ്കെടുക്കുന്ന മാരത്തോണ് മത്സരം ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന പുരുഷന്മാരുടെയും വനിതകളുടെയും ഉറിയടി മത്സരം ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കൊല്ലം എസിപി എസ്. ഷാജി സമ്മാനദാനം നിര്വഹിക്കും.
19 ന് കുടുംബാംഗങ്ങളുടെ കലാ-കായിക മത്സരങ്ങള് നടക്കും. വൈകുന്നേരം നാലിന് പിന്നണി ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ച വൈക്കം വിജയലക്ഷ്മിയെ ആദരിക്കും. എന്.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന് ഔസേപ്പച്ചന് പ്രസംഗിക്കും. വൈകുന്നേരം 5.30 ന് വൈക്കം വിജയലക്ഷ്മിയും സംഘവും ഗാനമേള അവതരിപ്പിക്കും. 20 ന് അത്തപ്പൂക്കള മത്സം നടക്കും. തുടര്ന്ന് തിരുവാതിരകളി നടക്കും. ഉച്ചയ്ക്ക് 12 ന് സാംസ്കാരിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് അനില്കുമാര് അമ്പലക്കര അധ്യക്ഷത വഹിക്കും. ടെലിവിഷന് അവതാരകന് ജി.എസ്. പ്രദീപ് ഓണസന്ദേശം നല്കും. വിഷ്ണുമോഹന് എംഎല്എ, മുന് എംഎല്എ എം. നൗഷാദ്, വാര്ഡ് കൗണ്സിലര് ടി. ഷൈനി, സന്ജീവ് സോമരാജന്, കെ. രാധാകൃഷ്ണണന് തുടങ്ങിയവര് പ്രസംഗിക്കും.
പത്രസമ്മേളനത്തില് അനില്കുമാര് അമ്പലക്കര, സന്ജീവ് സോമരാജന്, ആന്ഡ്രൂ ജോര്ജ്, കെ. രാധാകൃഷ്ണന്, രാജീവ് ദേവലോകം, ആര്. രാജ്മോഹന്, കെ.എം. പ്രദീപ് തുടങ്ങിയവര് പങ്കെടുത്തു.
Tags : District News Nattuvishesham Quilon Athletic Club Onam celebration