രാജൻ പി. ദേവ്
ചേർത്തല: രാജൻ പി. ദേവ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ രാജൻ പി. ദേവ് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും 29ന് നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ഐ. ഹാരിസ്, കാഥികൻ മുതുകുളം സോമനാഥ്, സാബു വിശ്വത്തിൽ, ഹരിദാസ് ചേർത്തല, മരുത്തോർവട്ടം കൃഷ്ണൻകുട്ടി, കെ. ഗോപാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിഎസി ജാക്സന് രാജൻ പി. ദേവ് പുരസ്കാരം സമ്മാനിക്കും. നഗരസഭാ ചെയർമാൻ എസ്. സോബിൻ അധ്യക്ഷത വഹിക്കും. തിരക്കഥാകൃത്ത് രതീഷ് രവി, ബാലൻ സിനിമയിലെ ആദിശേഷൻ, ഗാനരചയിതാവ് ഹരിദാസ് ചേർത്തല എന്നിവരെ ആദരിക്കും. നടൻമാരായ അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവര്‍ പങ്കെടുക്കും.