x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​മ​ത്തെ വി​ക​സ​ന പ്ര​വൃത്തികൾ വി​ല​യി​രു​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

വെബ് ഡെസ്ക്
Published: September 18, 2026 02:36 AM IST | Updated: September 18, 2026 02:36 AM IST

നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

നേ​മം: നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളു​ടെ​യും വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ് ഉ​ൾ​പ്പ​ടെ നേ​മം മ​ണ്ഡ​ല​ത്തി​ലെ കൗ​ൺ​സി​ല​ർ​മാ​ർ, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ആ​ർ​ടി​സി, ജ​ല​സേ​ച​നം, കെ​എ​സ്ഇ​ബി, സ​തേ​ൺ റെ​യി​ൽ​വേ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി, സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​തി​നാ​റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന റോ​ഡ്, പാ​ലം, കെ​ട്ടി​ടം, ജ​ല​സേ​ച​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വി​വി​ധ ബ​ജ​റ്റ് പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. മ​ണ​ക്കാ​ട്-​കൊ​ഞ്ചി​റ​വി​ള റോ​ഡ്, തു​ക്ക​ണാ​പു​രം-​ക​രി​കാ​ളി ക്ഷേ​ത്രം റോ​ഡ്, ക​ള​ത്ത​റ-​കാ​ല​ടി സൗ​ത്ത് റോ​ഡ്, പാ​പ്പ​നം​കോ​ട് വി​ശ്വം​ഭ​ര​ൻ റോ​ഡു​ക​ളു​ടെ വി​ക​സ​നം, ചാ​ല ഗ​വ. ഹൈ​സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം, ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ കെ​ട്ടി​ടം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ക​രി​യ​ൽ തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, ആ​റ്റു​കാ​ൽ ബ​ണ്ട് റോ​ഡി​ലെ പു​തി​യ പാ​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പു​ന​ർ​വി​ക​സ​നം, റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, സ​ത്യ​ൻ ന​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും യോ​ഗം സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ എം​എ​ൽ​എ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൗ​ൺ​സി​ല​ർ​മാ​ർ​ക്കും നി ർദേശങ്ങൾ ന​ൽ​കി. ചി​ല പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews development

Recent News

Corehub Up