x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​നാ​ഥ​പു​രം ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​ തി​രു​നാ​ളാഘോഷം ഭക്തിസാന്ദ്രം


Published: January 12, 2026 01:23 AM IST | Updated: January 12, 2026 01:23 AM IST

രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലിൽ ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ന്‍റെ അ​റു​പ​താ​മ​ത് ഇ​ട​വ​ക തി​രു​നാ​ൾ സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടി. ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തി​രു​നാ​ളെ​ന്നും ത​മി​ഴി​ൽ പു​നി​ത സെ​ബ​സ്ത്യാ​രി​ൻ അ​മ്പു തി​രു​വി​ഴ എ​ന്നും വി​ളി​ക്കു​ന്ന തി​രു​നാ​ളാ​ണി​ത്.

ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ലെ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷ​ത്തി​നു നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. 10.30 ന് ​ഫാ. സ​ച്ചി​ൻ ക​ല്ലി​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ത​മി​ഴി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് രാ​മ​നാ​ഥ​പു​രം രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സ​ജീ​വ് ഇ​മ്മ​ട്ടി, പാ​ല​ക്കാ​ട് യു​വ​ക്ഷേ​ത്ര കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ, ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മെ​ൽ​വി​ൻ ചൊ​വ്വ​ലൂ​ർ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​റി​നു വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച തേ​രി​ൽ എ​ഴു​ന്ന​ള്ളി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഇ​ട​വ​ക​യി​ലെ 10 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്രാ​ർ​ത്ഥ​നാ ഘോ​ഷ​യാ​ത്ര പ​ള്ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു.

പ​ങ്ക​ജാ​മി​ൽ റോ​ഡ്, പു​ലി​യ​കു​ളം, ചു​ങ്കം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ന​ഗ​രം ചു​റ്റി പ്ര​ദ​ക്ഷി​ണം ന​ട​ന്നു. 7.30 ന് ​ത​മി​ഴി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് കോ​യ​മ്പ​ത്തൂ​ർ രൂ​പ​ത സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​ഡെ​ന​റ്റോ നേ​തൃ​ത്വം വ​ഹി​ച്ചു. രാ​ത്രി എ​ട്ടി​നു വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടും ബാ​ൻ​ഡ് പ്ര​ക​ട​ന​ത്തോ​ടെ​യും തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 5.15 ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സും ന​ട​ക്കും. ആ​റി​നു വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ, ഫാ. ​ഫാ​ബി​ൻ നീ​ല​ങ്കാ​വി​ൽ ഫാ. ​എ​ഡ്വി​ൻ കൊ​മ്പ​ൻ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

Tags : Ramanathapuram nattuvishesham local news

Recent News

Corehub Up