x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ജി ചെ​റി​യാ​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ്നേ​ഹാ​ലിം​ഗ​നം; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി എ​ബി കു​ര്യാ​ക്കോ​സ്


Published: June 28, 2026 11:58 PM IST | Updated: June 28, 2026 11:58 PM IST

ചെ​ങ്ങ​ന്നൂ​ർ: വേ​ദി​യി​ൽ വ്യ​ത്യ​സ്ത​മാ​യ രാ​ഷ്‌ട്രീയ​ക്കാ​ഴ്ച​യ്ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. മു​ൻ മ​ന്ത്രി​യും ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ സ​ജി ചെ​റി​യാ​നെ ര​മേ​ശ് ചെ​ന്നി​ത്ത​ല വേ​ദി​യി​ൽവ​ച്ച് ആ​ലിം​ഗ​നം ചെ​യ്ത് സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ, സ​ജി ചെ​റി​യാ​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ബി കു​ര്യാ​ക്കോ​സ് രം​ഗ​ത്തെ​ത്തി. ഭ​ര​ണ​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പു​തി​യ ഒ​റ്റു​കാ​ര​ൻ പ​രാ​മ​ർ​ശ​മാ​ണ് കോ​ൺ​ഗ്ര​സ് ആ​യു​ധ​മാ​ക്കു​ന്ന​ത്.

മി​സോ​റാം ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു രാ​ഷ്‌ട്രീയ കൗ​തു​ക​മു​ണ​ർ​ത്തി​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. രാ​വി​ലെ പ​ത്തിന് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ര​ത്തേത​ന്നെ എ​ത്തി​. അ​ല്പം വൈ​കി​യെ​ത്തി​യ സ​ജി ചെ​റി​യാ​നെ, ര​മേ​ശ് ചെ​ന്നി​ത്ത​ല വേ​ദി​യി​ൽവ​ച്ച് ആ​ലിം​ഗ​നം ചെ​യ്താ​ണ് സ്വീ​ക​രി​ച്ച​ത്. ഈ ​സ​മ​യ​ത്ത് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സും വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

വേ​ദി​യി​ലെ സൗ​ഹൃ​ദ​ത്തി​നു ശേ​ഷം പ്ര​സം​ഗി​ക്കാ​ൻ എ​ഴു​ന്നേ​റ്റ സ​ജി ചെ​റി​യാ​ൻ, 2022ൽ ​താ​ൻ ന​ട​ത്തി​യ വി​വാ​ദ​മാ​യ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചു. ഓ​ണാ​ട്ടു​ക​ര​യു​ടെ നാ​ട്ടു​ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

2022 ജൂ​ലൈ മൂ​ന്നി​ന് പാ​ർ​ട്ടി​യു​ടെ ഒ​രു മീ​റ്റിം​ഗി​ലാ​ണ് ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച് കു​ന്തം, കു​ട​ച്ച​ക്രം എ​ന്ന് പ​റ​ഞ്ഞ​ത്. അ​വി​ടെ ഒ​രു ഒ​റ്റു​കാ​ര​ൻ ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​ത് വെ​ളി​യി​ൽ വ​ന്ന​ത്, എ​ന്നാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ വാ​ക്കു​ക​ൾ.
സ​ജി ചെ​റി​യാ​ന്‍റെ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് എ​ബി കു​ര്യാ​ക്കോ​സ് പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ജി ചെ​റി​യാ​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ കു​റ്റ​സ​മ്മ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഒ​റ്റു​കാ​ര​ൻ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര രേ​ഖ​യാ​യ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ഷേ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ബാ​ല​പാ​ഠം സ​ജി ചെ​റി​യാ​ൻ പ​ഠി​ച്ചി​ട്ടി​ല്ല. താ​ൻ ചെ​യ്ത ഗു​രു​ത​ര​മാ​യ തെ​റ്റി​നെ അ​ദ്ദേ​ഹം ഇ​പ്പോ​ഴും ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്. കേ​സ് സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു പ​ക​രം, സ​ജി ചെ​റി​യാ​ൻ കൂ​ടി ഉ​ൾ​പ്പെ​ട്ട ഇ​ട​ത് സ​ർ​ക്കാ​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പു​തി​യ അ​ന്വേ​ഷ​ണം വ​രു​മ്പോ​ൾ സ​ജി ചെ​റി​യാ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഒ​റ്റു​കാ​ര​ൻ പ്ര​സ്താ​വ​ന കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി മാ​റും.
ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച വി​ഷ​യ​ത്തി​ൽ സി​പി​എം നേ​തൃ​ത്വം ത​ങ്ങ​ളു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തോ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എ​ബി കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Ramesh Chennithal's Nattuvishesham Districte news

Recent News

Corehub Up